വോട്ടെടുപ്പ് അഞ്ച് ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ മോദി 310 സീറ്റുകൾ ഉറപ്പിച്ചു; രാഹുലിനെ ജനങ്ങൾ തുടച്ചുനീക്കി; പാക് അധീന കശ്മീരിനെ വീണ്ടെടുക്കുമെന്ന് അമിത് ഷാ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ടെടുപ്പ് അഞ്ച് ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ മോദി 310 സീറ്റുകൾ ഉറപ്പിച്ചു; രാഹുലിനെ ജനങ്ങൾ തുടച്ചുനീക്കി; പാക് അധീന കശ്മീരിനെ വീണ്ടെടുക്കുമെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 07:04 pm IST
Facebook
Twitter
WhatsAppTelegram

പട്ന: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അഞ്ച് ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ മോദി 310 സീറ്റുകൾ ഉറപ്പിച്ചുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാറിലെ അറായിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ലാലു പ്രസാദ് യാദവിനെയും രാഹുലിനെയും ജനങ്ങൾ തുടച്ചു നീക്കിയെന്നും അമിത് ഷാ പറഞ്ഞു. അഹങ്കാരം നിറഞ്ഞ ഈ കൂട്ടുകെട്ടിന് ബിഹാറിൽ അക്കൗണ്ട് തുറക്കാൻ സാധിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം വരെ നരോന്ദ്ര മോദി 310 സീറ്റുകൾ നേടി. ലാലുവിനെയും രാഹുലിനെയും ജനങ്ങൾ തുടച്ചു നീക്കി.‍ ധിക്കാരികളായ ബിഹാറിലെ ഈ കൂട്ടുക്കെട്ടിന് ഇത്തവണ അക്കൗണ്ട് തുറക്കാൻ പോലും സാധിക്കില്ല. കോൺ​ഗ്രസും സഖ്യ കക്ഷികളും ചേർന്ന് പാകിസ്താന്റെ സ്വാധീനമെന്നൊക്കെ പറഞ്ഞ് ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ബിജെപി ഒന്നിനെയും ഭയപ്പെടില്ലെന്നും അമിത് ഷാ പറഞ്ഞു.
പാകിസ്താനിൽ ആറ്റം ബോംബ് ഉണ്ടെന്ന് പറഞ്ഞാണ് ലാലു പ്രസാദ് യാദവും കോൺ​ഗ്രസും ജനങ്ങളെ ഭയപ്പെടുത്തുന്നത്. ബിജെപി ഒന്നിനെയും ഭയപ്പെടില്ലെന്നും അമിത് ഷാ പറഞ്ഞു. പാകിസ്താന്റെ ആറ്റം ബോംബിനെ ഞങ്ങൾക്ക് ഭയമില്ലെന്നാണ് ലാലുവിനോടും അദ്ദേഹത്തിന്റെ കൂട്ടാളികളോടും ബിജെപിക്ക് പറയാനുള്ളത്.

എന്ത് വില കൊടുത്തും പാക് അധീന കശ്മീരിനെ ഞങ്ങൾ വീണ്ടെടുക്കും. ഇക്കാര്യത്തിൽ ബിജെപിക്ക് ദൃഢനിശ്ചയമുണ്ടെന്നും അമിത് ഷാ ഉറപ്പ് നൽകി. കോൺ​ഗ്രസ് പാർട്ടി ആർട്ടിക്കിൾ 370 വളർത്തി വലുതാക്കി. 2019 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദി അത് റ​ദ്ദാക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് നിന്നും തീവ്രവാദത്തിന്റെ അടയാളം എന്നെന്നേക്കുമായി നീക്കം ചെയ്തുവെന്നും അമിത് ഷാ വ്യക്തമാക്കി.

ഝാർഖണ്ഡ്, ബിഹാർ , തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഇപ്പോൾ കമ്യൂണിസ്റ്റ് തീവ്രവാദികളുടെ ഭീഷണിയിൽ നിന്നും മുക്തരായിരിക്കുകയാണ്. നിങ്ങൾ മൂന്നാം തവണയും മോദിജിയെ തിരഞ്ഞെടുത്താൽ ഞങ്ങൾ ഛത്തീസ്ഗഡിൽ നിന്നും നക്സലിസത്തെ പിഴുതെറിയും. കോൺഗ്രസ് പാർട്ടിയും ലാലുവും ചേർന്ന് 70 വർഷമാണ് രാമക്ഷേത്രത്തിന്റെ പ്രവർത്തനത്തെ തടഞ്ഞത്. ജനങ്ങൾ മോദിയെ വീണ്ടും പ്രധാനമന്ത്രി ആക്കിയതിനാലാണ് രാമക്ഷേത്രത്തിന് തറക്കല്ലിട്ട് പ്രാണ പ്രതിഷ്ഠ ചടങ്ങും നടത്താൻ സാധിച്ചെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Tags: AMITSHA
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies