തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിന് ക്രൂര മർദ്ദനം. വിളപ്പിൽശാല സ്വദേശി അനന്തുവിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്രൂരമർദ്ദനത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
ചുറ്റികയും മരകഷ്ണവും ഉപയോഗിച്ച് ഒരു സഘം അനന്തുവിനെ ക്രൂരമായി മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം. എഴുന്നേൽക്കാൻ പോലും സാധിക്കാതെ യുവാവ് ബുദ്ധിമുട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. മർദ്ദനത്തിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
അനന്തുവും മർദ്ദിച്ച സംഘവും തമ്മിൽ എന്തെങ്കിലും വൈരാഗ്യമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.