കാര്യങ്ങൾ വഷളാക്കിയത് ധ്രുവ് റാഠി; ആംആദ്മി പ്രവർത്തകർ 'സ്വഭാവഹത്യ' നടത്തുന്നു, ഇപ്പോൾ ബലാത്സംഗ ഭീഷണികളാണ് ലഭിക്കുന്നത്: സ്വാതി മാലിവാൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാര്യങ്ങൾ വഷളാക്കിയത് ധ്രുവ് റാഠി; ആംആദ്മി പ്രവർത്തകർ ‘സ്വഭാവഹത്യ’ നടത്തുന്നു, ഇപ്പോൾ ബലാത്സംഗ ഭീഷണികളാണ് ലഭിക്കുന്നത്: സ്വാതി മാലിവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 04:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂ‍ഡൽഹി: ആംആദ്മി നേതാക്കളും പ്രവർത്തകരും തനിക്കെതിരെ ‘സ്വഭാവഹത്യ’ നടത്തുകയാണെന്ന് സ്വാതി മാലിവാൾ. വിഷയത്തെക്കുറിച്ച് യൂട്യൂബർ ധ്രുവ് റാഠി ഏകപക്ഷീയമായ വീഡിയോ തയ്യാറാക്കി പോസ്റ്റ് ചെയ്തതോടെയാണ് സാഹചര്യം കൂടുതൽ മോശമായതെന്നും ആംആദ്മിയുടെ രാജ്യസഭാ എംപി സ്വാതി മാലിവാൾ പറഞ്ഞു.

ആംആദ്മി പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വഭാവഹത്യയും ഇരയെ പഴിചാരലും ഒരു പ്രചാരണമാക്കിയിരിക്കുകയാണ്. ഇതോടെ വധഭീഷണികളും ബലാത്സം​ഗ ഭീഷണികളും ലഭിച്ച് തുടങ്ങി. ഇത്രയ്‌ക്ക് മോശം നിലയിലെത്തിച്ചത് യൂട്യൂബർ ധ്രുവ് റാഠി വീഡിയോ പോസ്റ്റ് ചെയ്തതോടെയാണെന്നും സ്വാതി മാലിവാൾ എക്സിൽ കുറിച്ചു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വച്ച് അതിക്രമത്തിന് ഇരയായെന്നും മുഖ്യമന്ത്രിയുടെ പിഎ ബൈഭവ് കുമാർ ക്രൂരമായി മർദിച്ചെന്നും സ്വാതി മാലിവാൾ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ പാർട്ടി നേതൃത്വത്തിൽ നിന്ന് സമ്മർദ്ദമുണ്ടായെന്നാണ് സ്വാതിയുടെ പക്ഷം.

സ്വതന്ത്ര മാദ്ധ്യമപ്രവർത്തകരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ധ്രുവ് റാഠിയെ പോലെയുള്ളവർ ആംആദ്മിയുടെ വക്താവിനെ പോലെ സംസാരിക്കുന്നുവെന്നത് അപമാനകരമാണ്. താൻ നേരിട്ട അതിക്രമം അവിടുത്തെ പാചകക്കാരൻ ആദ്യം സമ്മതിച്ചു, പെട്ടെന്നാണ് മലക്കംമറിഞ്ഞത്. ഇതൊന്നും ധ്രുവ് റാഠി പരാമർശിക്കുക പോലും ചെയ്തില്ലെന്നും സ്വാതി കുറ്റപ്പെടുത്തി.

മെയ് 13ന് അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ നടന്ന അതിക്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ പിഎ ബിഭവ് കുമാറിനെ മെയ് 18ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ എഎപിയുടെ ഉന്നത നേതാക്കളടക്കം സ്വാതി മാലിവാളിനെതിരെ രം​ഗത്തുവരികയാണ് ചെയ്തത്.

Tags: AAPSWATHI MALIWALDhruv Rathee
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies