പത്താം ക്ലാസുകാർക്ക് കേരള ഹൈക്കോടതിയിൽ വമ്പൻ അവസരം. ഓഫീസ് അറ്റൻഡൻ്റ് പോസ്റ്റിലേക്കാണ് നിയമനം. 34 ഒഴിവുകളാണുള്ളത്. ജൂലൈ രണ്ട് വരെ ഓൺലൈനായി അപേക്ഷിക്കാം.
18-നും 26നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. പത്താം ക്ലാസ് പാസ് ആയവരാകണം. ഡിഗ്രി യോഗ്യത ഉണ്ടാകാനും പാടില്ല എന്നതാണ് വ്യവസ്ഥ. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://hckrecruitment.keralacourts.in/hckrecruitment/ സന്ദർശിക്കുക.















