വീണ്ടും മാലിന്യ ബലൂണുകൾ; ഒറ്റരാത്രി എത്തിയത് 700 എണ്ണം; അതിരുവിട്ട പ്രകോപനം തുടർന്ന് ഉത്തരകൊറിയ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വീണ്ടും മാലിന്യ ബലൂണുകൾ; ഒറ്റരാത്രി എത്തിയത് 700 എണ്ണം; അതിരുവിട്ട പ്രകോപനം തുടർന്ന് ഉത്തരകൊറിയ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 06:28 pm IST
FacebookTwitterWhatsAppTelegram

സിയോൾ: ദക്ഷിണ കൊറിയയിലേക്ക് വീണ്ടും മാലിന്യ ബലൂണുകൾ അയച്ച് ഉത്തരകൊറിയ. ശനിയാഴ്ച രാത്രിക്കും ഞായറാഴ്ത രാവിലെയ്‌ക്കും ഇടയിൽ 700ലധികം ബലൂണുകളാണ് വന്ന് പതിച്ചതെന്ന് ദക്ഷിണ കൊറിയൻ സൈനിക മേധാവി അറിയിച്ചു. ഉത്തരകൊറിയ അതിരുവിട്ട പ്രകോപനങ്ങൾ തുടരുന്ന സാഹചര്യത്തിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി.

സി​ഗരറ്റ് കുറ്റികൾ, തുണിക്കഷ്ണങ്ങൾ, വേസ്റ്റ് പേപ്പർ എന്നിവയാണ് ഇത്തവണത്തെ മാലിന്യ ബലൂണുകളിൽ ഉണ്ടായിരുന്നത്. അപകടകരമായ വസ്തുക്കൾ ഇതുവരെ കണ്ടെടുത്തിട്ടില്ല. എന്നിരുന്നാലും ബലൂണുകളിൽ ഘടിപ്പിച്ചിരിക്കുന്ന മാലിന്യ കവറുകളിൽ ആരും സ്പർശിക്കരുതെന്ന് നിർദേശമുണ്ട്. ​ദക്ഷിണ കൊറിയയിലേക്ക് രണ്ട് തവണയായി മാലിന്യ ബലൂണുകൾ പറത്തിവിട്ടെങ്കിലും ഇതുവരെ നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞയാഴ്ചയായിരുന്നു ദക്ഷിണ കൊറിയയിലേക്ക് ആദ്യം മാലിന്യ ബലൂണുകൾ എത്തിയത്. ടോയ്ലെറ്റ് പേപ്പറുകളും മൃ​ഗങ്ങളുടെ വിസർജ്യവുമടക്കമുള്ള മാലിന്യങ്ങളാണ് കവറുകളിലാക്കി ബലൂണിൽ ഘടിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിക്കും ബുധനാഴ്ച രാവിലെയ്‌ക്കുമിടയിൽ 260 മാലിന്യ ബലൂണുകൾ ഉത്തരകൊറിയയിൽ നിന്നെത്തി.

ഇതും വായിക്കുക: മനുഷ്യവിസർജ്യവും ടോയ്‌ലെറ്റ്‌ പേപ്പറും; മാലിന്യ ബലൂണുകൾ പറത്തിവിട്ട് ഉത്തരകൊറിയ; ഇത്ര തരംതാഴരുതെന്ന് ദക്ഷിണ കൊറിയ

കെമിക്കൽ റാപ്പിഡ് റെസ്പോൺസ് ടീം, എക്സ്പ്ലോസീവ് ക്ലിയറൻസ് ടീം എന്നിവരെ വിന്യസിച്ചാണ് മാലിന്യങ്ങൾ എടുത്തുമാറ്റിയത്. ചവറുകൾക്കിടയിൽ അപകടകരമായ വസ്തുക്കളുണ്ടോയെന്ന് കണ്ടെത്താനാണ് സംഘങ്ങളെ വിന്യസിച്ചത്. ആദ്യ ഘട്ടത്തിൽ എത്തിയ ബലൂണുകളിൽ ചിലതിന് ടൈമർ സംവിധാനമടക്കം ഉണ്ടായിരുന്നു. നിശ്ചിത സമയം കഴിഞ്ഞാൽ ബലൂൺ പൊട്ടുന്നതിന് വേണ്ടിയായിരുന്നു ഇത്.

Tags: North Koreasouth koreaballoonstrash
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies