കനൽ തരിയിലാെതുങ്ങുന്നതോടെ പുഴികടകൻ എന്ന നിലയിൽ കൈരളി വല്യേട്ടനെയും അനിയന്മാരെയും ഉടൻ രംഗത്തിറക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇറങ്ങി 24 വർഷമാകുമ്പോഴും ഒരു ചാനലിൽ തന്നെ ഏറ്റവും അധികം ടെലികാസ്റ്റ് ചെയ്യപ്പെട്ടെന്ന റെക്കോർഡും ഒരു പക്ഷേ വല്യേട്ടനാകും സ്വന്തമെന്നാകും വാദം. പ്രമുഖ വ്യവസായി കുടുംബമായ അമ്പലക്കര തറവാട്ടിലെ സഹോദരങ്ങളുടെ കഥയാണ് ഇന്ന് കാണുന്ന വല്യേട്ടൻ. അറയ്‌ക്കൽ മധവനുണ്ണിയുടെയും സഹോദരന്മാരും തകർത്തഭിനയിച്ച സിനിമ ബൈജു അമ്പലക്കരയാണ് നിർമ്മിച്ചത്.
സിനിമയിൽ വല്യേട്ടന് അനുജന്മാർ മൂന്നാണെങ്കിൽ അമ്പലക്കര കുടുംബത്തിൽ നാല് സഹോദരന്മാരായിരുന്നു. എന്നാൽ നാലാമൻ 9-ാം വയസിൽ മരിച്ചു. ഇങ്ങനെയാണ് സിനിമയിലും മൂന്നുപേരാക്കിയത്. മമ്മൂട്ടിക്കൊപ്പം സിദ്ധിഖ്, സുധീഷ്, വിജയകുമാർ എന്നിവരാണ് കഥാപാത്രങ്ങളായെത്തിയത്. നേരത്തെ വല്ല്യേട്ടന്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും രഞ്ജിത്തിന്റെയും ഷാജി കൈലാസിന്റെയും അഭിപ്രായ വ്യത്യാസത്തിൽ പിന്നീട് അത് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു.















