24 വർഷത്തെ ബിജെഡിയുടെ ജൈത്രയാത്രയ്ക്ക് ഫുൾ സ്റ്റോപ്പിട്ട് ബിജെപി; ഒഡിഷയിൽ ചരിത്ര നേട്ടം; ഭരണമുറപ്പിച്ചു
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

24 വർഷത്തെ ബിജെഡിയുടെ ജൈത്രയാത്രയ്‌ക്ക് ഫുൾ സ്റ്റോപ്പിട്ട് ബിജെപി; ഒഡിഷയിൽ ചരിത്ര നേട്ടം; ഭരണമുറപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 08:13 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: ഒഡിഷയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി. ഭരണകക്ഷിയായ ബിജെഡിയിൽ നിന്ന് ഭരണം പിടിച്ചെടുത്ത ബിജെപി 80 സീറ്റുകളിലാണ് വിജയമുറപ്പിച്ചത്. കേവല ഭൂരിപക്ഷമായ 74 എന്ന നമ്പർ വളരെ നിസാരമായി ബിജെപി മറികടന്നു. ഇതോടെ 24 വർഷം നീണ്ട നവീൻ പട്നായിക്കിന്റെ ഭരണത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ് ബിജെപി.

തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 147 നിയമസഭാ മണ്ഡലങ്ങളിൽ 49 സീറ്റുകളിൽ മാത്രമാണ് ബിജെഡി വിജയിച്ചത്. കോൺ​ഗ്രസ് 14 സീറ്റിലൊതുങ്ങി. അവിടെയും കനലൊരുതരിയായി ഒരു സീറ്റിൽ സമാശ്വാസ വിജയം സ്വന്തമാക്കാൻ സിപിഎമ്മിന് ലഭിച്ചു. വിജയം കരസ്ഥമാക്കി മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളും സംസ്ഥാനത്തുണ്ട്. മുഖ്യമന്ത്രി നവീൻ പട്നായിക് രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് മത്സരിച്ചത്. ​ഹിൻജിലി, കാന്തബഞ്ചി മണ്ഡലങ്ങളിൽ നിന്ന് ജനവധി തേടിയ മുഖ്യമന്ത്രി ഒരു മണ്ഡലത്തിൽ പരാജയപ്പെട്ടു.

കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ 112 മണ്ഡലങ്ങളിൽ ജയിച്ച ബിജെഡിയാണ് ഇത്തവണ 49 സീറ്റിൽ ഒതുങ്ങിയത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 23 സീറ്റ് മാത്രം നേടിയ ബിജെപിക്ക് ഇത്തവണ കേവല ഭൂരിപക്ഷവും കടന്ന് ഭരണമുറപ്പിക്കാൻ കഴിഞ്ഞു. ഇതോടെ നവീൻ പട്നായിക്കിന്റെ ജൈത്രയാത്രയ്‌ക്ക് ഫുൾ സ്റ്റോപ്പിട്ടിരിക്കുകയാണ് ഭാരതീയ ജനതാ പാർട്ടി.

Tags: BJPODISHABJD
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies