ഹിന്ദു വോട്ടർമാർക്കിടയിൽ ചാഞ്ചല്യമുണ്ടായി; പരിശോധിക്കുമെന്ന് ആറ്റിങ്ങൽ LDF സ്ഥാനാർത്ഥി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിന്ദു വോട്ടർമാർക്കിടയിൽ ചാഞ്ചല്യമുണ്ടായി; പരിശോധിക്കുമെന്ന് ആറ്റിങ്ങൽ LDF സ്ഥാനാർത്ഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 12:38 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആറ്റിങ്ങ‌ൽ‌ മണ്ഡലത്തിൽ ഹിന്ദു വോട്ടർമാർക്കിടയിൽ ചാഞ്ചല്യമുണ്ടായതായി എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയ്. കോൺ​ഗ്രസിനും സിപിഎമ്മിനും വോട്ട് വിഹിതം കുറഞ്ഞു. ഈ വോട്ടാണ് എൻഡിഎയ്‌ക്ക് ലഭിച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോ‍ട് പറഞ്ഞു.

ഹിന്ദു വത്കരണം നാട്ടിൽ പ്രചരിപ്പിക്കുകയും മോദിക്ക് വേണ്ടി വോട്ട് ചോദിക്കുക‌യുമാണ് എൻഡിഎ ചെയ്തത്. ഹിന്ദു വോട്ടർമാർക്കിടയിൽ ചാഞ്ചല്യമുണ്ടായി. അത്തരത്തിൽ കുറച്ച് വോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിശോധന കഴിഞ്ഞാൽ മാത്രമേ ഇത് എത്രത്തോളം ആഴത്തിലേക്ക് പോയിട്ടുണ്ടോയെന്ന് പറയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് ആറ്റിങ്ങൽ മണ്ഡലം സാക്ഷ്യം വ​ഹിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ ശക്തമായ മത്സരമായിരുന്നു മണ്ഡലത്തിൽ.  684 വോട്ടുകൾക്കാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി അടൂർ പ്രകാശ് വിജയിച്ചത്. തപാൽ വോട്ടുകളിൽ സിപിഎം തർക്കം ഉന്നയിച്ചിരുന്നു. ഒടുവിൽ റീ കൗണ്ടിം​ഗിലും തോൽവിയായിരുന്നു സിപിഎമ്മിന്. മൂന്ന് മുന്നണികളും മൂന്ന് ലക്ഷത്തിന് മുകളിൽ‌ വോട്ടുകൾ നേടി ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ചവച്ചത്.

മണ്ഡലത്തിൽ എൻഡിഎ വൻ കുതിപ്പാണ് കാഴ്ച വച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 24.69 ശതമാനം വോട്ട് നേടിയെങ്കിൽ ഇത്തവണ 7.44 ശതമാനത്തിന്റെ കുതിപ്പാണുണ്ടായത്. യുഡിഎഫിന് 4.11 ശതമാനം വോട്ടുകളുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 15,823 വോട്ടിന്റെ കുറവാണ് എൽഡിഎഫിന് മണ്ഡലത്തിലുണ്ടായത്.

Tags: ndaattingal2024 NATIONAL ELECTIONV Joy
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies