'ഞങ്ങളെ ബഹിരാകാശത്ത് കൊണ്ടുപോയി തിരിച്ച് എത്തിക്കൂ'; സുനിതയുടെ ആദ്യ കമാൻഡ് ഇങ്ങനെ; പറന്നുയർന്ന് ബോയിംഗ് സ്റ്റാർലൈനർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഞങ്ങളെ ബഹിരാകാശത്ത് കൊണ്ടുപോയി തിരിച്ച് എത്തിക്കൂ’; സുനിതയുടെ ആദ്യ കമാൻഡ് ഇങ്ങനെ; പറന്നുയർന്ന് ബോയിംഗ് സ്റ്റാർലൈനർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 10:09 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: നാസയുടെ ബോയിംഗ് സ്റ്റാർലൈനറിനൊപ്പം ചരിത്രം കുറിച്ച് ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ്. ബുധനാഴ്ചയാണ് സുനിത വില്യംസിനേയും സഹ സഞ്ചാരിയായ ബുച്ച് വിൽമോറിനേയും വഹിച്ച് കൊണ്ട് ബോയിംഗ് സ്റ്റാർലൈനർ കുതിച്ചുയർന്നത്. ഫ്‌ളോറിഡയിലെ കേപ് കനാവറൽ സ്‌പേസ് സ്റ്റേഷനിൽ നിന്നായിരുന്നു വിക്ഷേപണം. 26 മണിക്കൂർ സമയമെടുത്താണ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തുക.

”ഞങ്ങളെ ബഹിരാകാശത്തേക്കും അവിടെ നിന്ന് തിരിച്ചും കൊണ്ടു വരൂ” എന്നായിരുന്നു ലിഫ്റ്റ് ഓഫിന് മിനിറ്റുകൾക്ക് മുൻപായി സ്റ്റാർലൈനറിന്റെ പേര് പറഞ്ഞു കൊണ്ട് സുനിത മിഷൻ കൺട്രോൾ റൂമിലേക്ക് അയച്ച സന്ദേശം. ഇന്ന് ഇന്ത്യൻ സമയം 9.45ഓടെ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറ്റ്‌ലസ് വി റോക്കറ്റ് ഉപയോഗിച്ചായിരുന്നു പേടകത്തിന്റെ വിക്ഷേപണം. രണ്ട് തവണ മാറ്റി വച്ചതിന് ശേഷമാണ് ഇക്കുറി പേടകം വിജയകരമായി വിക്ഷേപിച്ചത്.

സ്റ്റാർലൈനർ പേടകത്തിൽ ക്രൂ ഫ്ളൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായാണ് സുനിതയുടെ യാത്ര. ബുച്ച് വിൽമോർ കമാൻഡറായും പ്രവർത്തിക്കും. ഒരാഴ്ചയോളം സമയമാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുന്നത്. പരീക്ഷണങ്ങൾ നടത്തുന്നതിന് വേണ്ടി സുനിതയും വിൽമോറും വളരെ അധികം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നാണ് നാസ പുറത്ത് വിട്ട അപ്‌ഡേറ്റിൽ അറിയിച്ചത്. മകൾ ഏറെ സന്തോഷവതിയാണെന്നും, ഈ യാത്രയിൽ വളരെ അധികം സന്തോഷമുണ്ടെന്നും സുനിതയുടെ അമ്മ ബോണി പാണ്ഡ്യ പ്രതികരിച്ചു.

നാസയുടെ കൊമേഷ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള സ്റ്റാർലൈനറിന് വേണ്ടി നടത്തുന്ന ആദ്യത്തെ ക്രൂഡ് ഫ്ളൈറ്റ് ആണിത്. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ യാത്ര കൂടിയാണിത്. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാസയോടൊപ്പം ചേർന്ന് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. ബോയിംഗ് സ്റ്റാർലൈനറിന്റെ വിക്ഷേപണത്തിൽ നാസയെ അഭിനന്ദിച്ച് സ്‌പേസ് എക്‌സ് സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്‌കും രംഗത്തെത്തി. ”സ്റ്റാർലൈനർ ടു ദ സ്റ്റാർസ്” എന്ന നാസയുടെ കുറിപ്പും അദ്ദേഹം റീട്വീറ്റ് ചെയ്തു.

നേവി ടെസ്റ്റ് പൈലറ്റായ സുനിത 2006ലും 2012ലുമാണ് ഇതിന് മുൻപ് രണ്ട് തവണ ബഹിരാകാശത്തേക്ക് പോയത്. നാസയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ആകെ 322 ദിവസമാണ് സുനിത ബഹിരാകാശത്ത് ചെലവഴിച്ചിട്ടുള്ളത്. 50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്നുവെന്ന റെക്കോർഡും സുനിതയ്‌ക്ക് സ്വന്തമാണ്. ഏഴ് തവണയായിട്ടാണ് നേട്ടം സ്വന്തമാക്കിയത്. അമേരിക്കൻ നേവിയിലെ മുൻ ക്യാപ്റ്റൻ കൂടിയായ വിൽമോർ 178 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.

 

 

 

Tags: NASAFEATURED2ISSSunita WilliamsBoeing Starliner
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies