നടി ഭാവനക്ക് ജന്മദിനാശംസകളുമായി മഞ്ജു വാര്യർ. പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ, ലവ് ആൻഡ് ഒൺലി ലവ് എന്ന അടിക്കുറിപ്പോടെ ഇരുവരും ഒന്നിച്ചുള്ള ചിത്രവും പങ്കുവച്ചുകൊണ്ടാണ് ആശംസകൾ അറിയിച്ചത്. 38-ാം ജന്മദിനം ആഘോഷിക്കുന്ന ഭാവനക്ക് ആരാധകരും ആശംസകൾ നേർന്നിട്ടുണ്ട്.
ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും വൈറലാകാറുണ്ട്. മഞ്ജുവിനെ കൂടാതെ ആത്മസുഹൃത്തുക്കളായ ശില്പ ബാല, മൃദുല, ഷഫ്ന സംയുക്ത തുടങ്ങി നിരവധി പേരാണ് ഭാവനക്ക് ആശംസകൾ നേർന്നത്.
നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച താരമാണ് ഭാവന. ആദ്യ സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച താരം പിന്നീട് തെന്നിന്ത്യൻ സിനിമകളിലും നിറ സാന്നിധ്യമായി. മലയാള സിനിമയിൽ ഒരിടവേളക്ക് ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് നടി. ലാൽ ജൂനിയറിന്റെ നടികർ ആണ് അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.















