വീടുകളിലും ഓഫീസുകളിലും എസി ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന അവസ്ഥയിലേക്കാണ് നമ്മൾ എല്ലാവരും നീങ്ങിക്കൊണ്ടിരിക്കുന്നത്. ഏറെ നേരം എസിയിൽ ഇരിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. കൂടുതൽ നേരം എസിയിൽ ഇരിക്കുന്നതിന്റെ പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1, എസിയിൽ ഇരിക്കുന്നതിനൊപ്പം അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തെ വരണ്ടതാക്കും. ഇതിനൊപ്പം ചൊറിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
2, എയർ കണ്ടീഷണറുകൾ ഉള്ള മുറികളിൽ നിർജലീകരണം കൂടുതലാണ്. എസി, മുറിയിൽ നിന്നും ഈർപ്പം വലിച്ചെടുക്കുകയും നിർജലീകരണം സംഭവിക്കാനും ഇടയാക്കും.
3, ഏറെ നേരം എസിയിൽ ഇരിക്കുമ്പോൾ ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ. വരണ്ട തൊണ്ട, ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ട്, വരണ്ട കണ്ണുകൾ എന്നിവയും അനുഭവപ്പെടും.
4, ശരിയായ രീതിയിൽ അണുവിമുക്തമാക്കിയില്ലെങ്കിൽ എസികൾ ആസ്ത്മക്ക് കാരണമാകും. അണുവിമുകതമാക്കൽ സമയ ബന്ധിതമായി ചെയ്യുന്നത് അലർജി തടയാൻ സഹായിക്കും.
5, ദീർഘനേരം എസിയിൽ ഇരിക്കുന്നത് അലസതയും മന്ദതയും ഉണ്ടാകാൻ കാരണമാകും.
6, എസി മുറിയിൽ അധിക നേരം ഇരിക്കുന്നതും എസി മുറിയിൽ നിന്നും പെട്ടെന്ന് പുറത്തിറങ്ങുന്നതും തലവേദന ഉണ്ടാകാൻ സാധ്യതയുണ്ട്.















