ജാതിയും മതവും പ്രശസ്തിയും നോക്കാതെ ആളുകളെ സഹായിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് ഉണ്ണിക്കണ്ണനെ വരച്ച് ശ്രദ്ധേയായ ജസ്ന സലീം. തൃശൂർക്കാർ തന്റെ എട്ടനെ ചേർത്ത് പിടിച്ചതിന് വീണ്ടും നന്ദി അറിയിക്കുന്നുവെന്നും അവർ പറഞ്ഞു. എല്ലാവർക്കും സഹായം വേണം എന്നാൽ വോട്ട് ചെയ്യാൻ ആർക്കും കഴിയില്ലാത്ത അവസ്ഥയായിരുന്നു നേരത്തെ. എന്നാൽ അതിന് മാറ്റം വന്നു. ജനങ്ങൾക്ക് മനസിലായി, അവർ തന്നെയാണ് ഏറ്റെടുത്തത്. അതാണ് ഏട്ടന്റെ വിജയമെന്നും ജസ്ന കൂട്ടിച്ചേർത്തു.
2015-ലാണ് സുരേഷ് ഗോപിയെ ആദ്യമായി പരിചയപ്പെടുന്നതെന്ന് ജസ്ന ഓർമിച്ചു. ഫോട്ടോ കൊടുത്താണ് പരിചയപ്പെട്ടതെന്നും ജസ്ന പറയുന്നു. ഇന്ന് ഞാൻ എന്താണോ അതിലൊരു വലിയ പങ്ക് അദ്ദേഹത്തിന്റേതാണ്. സ്വന്തം മകളുടെ വിവാഹം പോലും നോക്കാതെ പ്രധാനമന്ത്രിക്ക് താൻ വരച്ച ചിത്രം കൈമാറണമെന്ന തന്റെ ആഗ്രഹത്തിനൊപ്പം നിന്നയാളാണ് സുരേഷേട്ടനെന്നും പുലർച്ചെ 3.30-ക്ക് തന്റെ പേപ്പർ ശരിയാക്കാനായി ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ഏറെ വിഷമം തോന്നിയെന്നും അവർ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ തൃശൂർക്കാർ അദ്ദേഹത്തെ ചേർത്ത് പിടിച്ചാൽ നിങ്ങളുടെ ഭാഗ്യമാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഒരുപാട് പേരാണ് വിളിച്ചും മെസേജ് അയച്ചും എന്റെ ഏട്ടൻ ജയിക്കില്ലെന്നും തൃശൂരുക്കാർ ചേർത്ത് പിടിക്കില്ലെന്നും പറഞ്ഞത്. അതേ തൃശൂർക്കാർ തന്നെ ഏട്ടനെ ചേർത്ത് പിടിച്ചു. അതിലേറെ സന്തോഷമുണ്ട്- ജസ്ന പറയുന്നു. യൂട്യൂബ് ചാനൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
മകൾ ഭാഗ്യയുടെ വിവാഹ തിരക്കനിടയിലും ജസ്ന വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറാൻ സുരേഷ് ഗോപി അവസരമൊരുക്കിയിരുന്നു. അന്നും ജസ്ന സുരേഷ് ഗോപിക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.















