ഇന്ത വാട്ടി മിസ്സ് ആവാത്! ലങ്കയുടെ ഹൃദയം തകർത്ത് ബംഗ്ലാദേശ്; ജയം 2 വിക്കറ്റിന്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത വാട്ടി മിസ്സ് ആവാത്! ലങ്കയുടെ ഹൃദയം തകർത്ത് ബംഗ്ലാദേശ്; ജയം 2 വിക്കറ്റിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 12:33 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിൽ ശ്രീലങ്കയുടെ ശനിദശ തുടരുന്നു. ആവേശം നിറഞ്ഞ ത്രില്ലർ പോരാട്ടത്തിൽ ബംഗ്ലാദേശിനോട് 2 വിക്കറ്റിന് പരാജയപ്പെട്ട് ശ്രീലങ്ക. ഗ്രൂപ്പ് ഘട്ടത്തിലെ ലങ്കയുടെ രണ്ടാം തോൽവിയാണിത്. 124 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 19 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ബംഗ്ലാദേശിന്റെ സമഗ്രാധിപത്യമാണ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തന്നെ ജയം സമ്മാനിച്ചത്. സ്‌കോർ: ബംഗ്ലാദേശ്-124/9 ശ്രീലങ്ക 125/8

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കൻ നിരയിൽ പാതും നിസങ്കയ്‌ക്ക്(47)മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കാനായത്. പിന്നീട് വന്നവർക്കാർക്കും ക്രീസിൽ അധികനേരം പിടിച്ചു നിൽക്കാനായില്ല. കുശൽ മെൻഡിസ്(10), ധനഞ്ജയ ഡിസിൽവ(21), ചരിത് അസലങ്ക(19), ഏയ്ഞ്ചലോ മാത്യൂസ് (15) എന്നിവരാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. മൂന്ന് വിക്കറ്റ് വീതം നേടിയ മുസ്തഫിസുർ റഹ്‌മാനും റിഷാദ് ഹൊസൈനും ചേർന്നാണ് ലങ്കയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. തസ്‌കിൻ അഹമ്മദ്, തൻസിം ഹസൻ സാകിബ് എന്നിവർ ഒരു വിക്കറ്റ് വീഴ്‌ത്തി.

ബംഗ്ലദേശിന് അത്ര മോശം തുടക്കമായിരുന്നില്ല. പവർ പ്ലേയിൽ 3 വിക്കറ്റ് നഷ്ടത്തിൽ 34 റൺസെന്ന നിലയിലായിരുന്നു ബംഗ്ലദേശ്. പിന്നാലെ ക്രീസിൽ നിലയുറപ്പിച്ച ലിറ്റൺ ദാസും തൗഹിദ് ഹൃദോയും ചേർന്നാണ് ബംഗ്ലാ കടുവകളെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും ചേർന്ന് 63 റൺസാണ് ഇന്നിംഗ്‌സിലേക്ക് ചേർത്തത്. ഹസരങ്ക, തൗഹിദിനെ(40) പുറത്താക്കിയതോടെയാണ് മത്സരത്തിന്റെ ഗതി മാറിയത്. പിന്നാലെ ചീട്ടുകൊട്ടാരം പോലെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു.അവസാന രണ്ട് ഓവറിൽ ജയിക്കാൻ 11 വേണമെന്നിരിക്കെ മെഹമദുള്ള 18-ാം ഓവറിലെ ആദ്യ പന്തിൽ സിക്‌സടിച്ചതോടെ ബംഗ്ലാദേശ് വിജയം കൈയിലൊതുക്കുകയായിരുന്നു. ലങ്കയ്‌ക്ക് വേണ്ടി നുവാൻ തുഷാര നാല് വിക്കറ്റും വനിന്ദു ഹസരങ്ക രണ്ട് വിക്കറ്റും നേടി. ഡിസിൽവ, പതിരണ എന്നിവർ ഒരു വിക്കറ്റ് വീതവും നേടി.

 

Tags: srilankabengladesht20 world cup
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies