രാംമോഹൻ നായിഡു; മന്ത്രിസഭയിലെ യുവശക്തി; ടിഡിപിയുടെ പ്രായം കുറഞ്ഞ എംപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാംമോഹൻ നായിഡു; മന്ത്രിസഭയിലെ യുവശക്തി; ടിഡിപിയുടെ പ്രായം കുറഞ്ഞ എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 02:27 pm IST
Facebook
Twitter
WhatsAppTelegram

ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ലോക്സഭാ മണ്ഡലത്തിലെ എംപി കിഞ്ഞരാപ്പൂ രാംമോഹൻ നായിഡു ഇത്തവണത്തെ മൂന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയാണ്. 2014 മുതലുള്ള ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ മൂന്നാം വിജയത്തോടെയാണ് 36 കാരനായ രാംമോഹൻ കേന്ദ്ര മന്ത്രിസഭയിലേക്കെത്തുന്നത്. മെയ് 13 ന് നടന്ന തെരഞ്ഞെടുപ്പിൽ  വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ തിലക് പേരദയെ 3.2 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാംമോഹൻ തോൽപ്പിച്ചത്.

ആന്ധ്രാപ്രദേശുകാരുടെ യേരണ്ണയെന്ന യേരൻ നായിഡുവിന്റെ മകനാണ് രാംമോഹൻ നായിഡു. നാലുതവണ പാർലമെന്റ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അച്ഛന്റെ മരണശേഷം 2012 ലാണ് രാംമോഹൻ രാഷ്‌ട്രീയത്തിലേക്ക് കടന്നുവരുന്നത്. ടിഡിപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. അച്ഛനെ പോലെ മകനും ചുരുങ്ങിയ കാലം കൊണ്ട് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബുനായിഡുവിന്റെ വിശ്വസ്തനായി മാറി. 26 ആം വയസ്സിൽ ശ്രീകാകുളത്തുനിന്ന് മത്സരിച്ച് ലോക്സഭയിലെത്തി. പതിനാറാം ലോക്സഭയിൽ കൃഷി, മൃഗസംരക്ഷണം, റെയിൽവേ, ടൂറിസം, സാംസ്കാരികം, പിന്നാക്ക വിഭാഗ ക്ഷേമം എന്നീ വകുപ്പുകളുടെ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.

എംപി എന്നനിലയിൽ 2020 ൽ മികച്ച പ്രവർത്തനങ്ങൾക്കുള്ള സൻസദ് രത്ന അവാർഡ് രാംമോഹന് ലഭിച്ചിട്ടുണ്ട്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് 2021 ലെ ബജറ്റ് സെഷനുകളിൽ നിന്നും പിതൃത്വ അവധിയെടുക്കാനുള്ള അദ്ദേത്തിന്റെ തീരുമാനം ലിംഗസമത്വത്തെയും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള ആരോഗ്യപരമായ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പാർലമെന്റിൽ ആർത്തവ ആരോഗ്യത്തിനും ലൈംഗിക വിദ്യാഭ്യാസത്തിനും വേണ്ടി വാദിച്ച ആദ്യ എംപിമാരിൽ ഒരാളാണ് അദ്ദേഹം. മാത്രമല്ല സാനിറ്ററി നാപ്കിനുകളുടെ ജെഎസ്ടി ഒഴിവാക്കുന്നതിനായി സജീവമായ പ്രവർത്തനം നടത്തിയിരുന്നു.

രാഷ്‌ട്രീയത്തിലെ യുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ഇന്റേൺഷിപ്പ് പ്രോഗ്രാമുകളടക്കം അദ്ദേഹം സംഘടിപ്പിച്ചിരുന്നു. സ്പീക്കറും യുവ എംപിമാരുമായുള്ള കൂടിക്കാഴ്ചകൾക്കും അവർക്കുള്ള പരിശീലനക്ലാസ്സുകളുമൊക്കെ രാംമോഹന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. പാർലമെന്റിലടക്കം സ്ത്രീകളുടെ അവകാശത്തിനും ശാക്തീകരണത്തിനും വേണ്ടി വാദിച്ച് കയ്യടി നേടിയ നേതാവാണ് രാംമോഹൻ. 1996 ൽ അന്നത്തെ കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായിരുന്നു പിതാവ് യേരൻ നായിഡുവെങ്കിൽ ഇത്തവണ ആ അവസരം മകൻ രാംമോഹൻ നായിഡുവിന് വന്നുചേർന്നിരിക്കുകയാണ്.

Tags: TDPModi Government2024 NATIONAL ELECTIONoath takingYoungest Cabinet MinisterRam Mohan Naidu
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies