ഡൽഹിയിലേക്ക് പോയത് സാധാരണ പാർട്ടി പ്രവർത്തകനായി; മടങ്ങുന്നത് കേന്ദ്രമന്ത്രിയായി; അവിശ്വസനീയതോടെ കുടുംബവും നാട്ടുകാരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡൽഹിയിലേക്ക് പോയത് സാധാരണ പാർട്ടി പ്രവർത്തകനായി; മടങ്ങുന്നത് കേന്ദ്രമന്ത്രിയായി; അവിശ്വസനീയതോടെ കുടുംബവും നാട്ടുകാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 01:10 am IST
FacebookTwitterWhatsAppTelegram

കോട്ടയം; കാണക്കാരിക്ക് സമീപം വെമ്പള്ളിയിലെ ആ വീട് ഞായറാഴ്ച ഉച്ചവരെ ഒരു സാധാരണ വീടായിരുന്നു. ജോർജ്ജ് കുര്യന്റെ ഭാര്യ അന്നമ്മ മാത്രം വീട്ടിൽ. അടുക്കളപ്പണിയും മറ്റുമായി സാധാരണ വീട്ടമ്മയുടെ തിരക്കുകൾ. എന്നാൽ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ചില മാദ്ധ്യമപ്രവർത്തകർ വീട്ടിലേക്ക് വന്നത്. ജോർജ്ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കുമോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.

ഒന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് അന്നമ്മ മറുപടി നൽകിയെങ്കിലും വാർത്ത ഉറപ്പിച്ചതോടെ ക്യാമറയ്‌ക്ക് മുൻപിൽ പ്രതികരണം വേണമെന്നായി ചാനലുകാർ. ഇത്രയും നാളും ജനങ്ങൾക്ക് വേണ്ടി അധ്വാനിച്ചതിന്റെ ഫലമാണെന്നും അങ്ങനെയേ കാണുന്നുളളൂവെന്നും അന്നമ്മയുടെ ആദ്യ മറുപടി.

മുഴുവൻ സമയവും അദ്ദേഹം പാർട്ടി പ്രവർത്തനത്തിനായി സമർപ്പിച്ചു. ഡൽഹിയിൽ പാർട്ടി യോഗങ്ങൾക്കായി പോകുന്നത് പതിവായതുകൊണ്ട് ഒരു പുതുമ തോന്നിയില്ല. തുടർന്നും ഞങ്ങളുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തിന് എല്ലാ സഹായവും നൽകും. ജീവിതത്തിൽ ഒപ്പം കൂടിയപ്പോൾ മുതൽ ഇങ്ങനെയാണ്. അപ്രതീക്ഷിതമായിട്ടാകും ഓരോ കാര്യങ്ങൾ സംഭവിക്കുക.

ആർമി നഴ്‌സായിരുന്നു അന്നമ്മ. 32 വർഷത്തെ സർവ്വീസിന് ശേഷമാണ് വിരമിച്ചത്. ഡൽഹിയിലേക്ക് പോകാൻ കഴിയാത്തതിൽ വിഷമമുണ്ടോയെന്ന ചോദ്യത്തിന് സർവ്വീസിലിരിക്കുമ്പോൾ പോലും എല്ലാ സ്ഥലത്തും അദ്ദേഹം ഒപ്പമുണ്ടായിരുന്നില്ലെന്ന് അന്നമ്മ പറഞ്ഞു. അതുകൊണ്ടു തന്നെ ഇതിൽ പുതുമ തോന്നുന്നില്ല. സമൂഹത്തെ സേവിക്കുന്നതും സ്വരാജ്യത്തെ സേവിക്കുന്നതും സന്തോഷത്തോടെ കാണുന്നു. ദൈവത്തിന് നന്ദി പറയുന്നുവെന്നും അവർ പറഞ്ഞു.

ബിജെപി കേരളത്തിൽ ഒന്നുമില്ലാതിരുന്ന സമയത്തും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് ജോർജ്ജ് കുര്യനെന്ന് സഹോദരൻ പറഞ്ഞു. അന്ന് അയൽക്കാരും നാട്ടുകാരും എതിർപ്പായിരുന്നു ബിജെപി ഹിന്ദുക്കളുടെ പാർട്ടിയെന്ന് പറഞ്ഞായിരുന്നു എതിർപ്പ്. അഞ്ച് സഹോദരങ്ങളാണ് ജോർജ്ജ് കുര്യനുളളത്.

Tags: union ministerIndiaGeorge KurianModi 3.02024 NATIONAL ELECTION
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies