കണ്ണൂർ: കൂത്തുപറമ്പിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. നരവൂർ സ്വദേശി സി വിനീഷിന്റെ വീടിന് നേരെയാണ് ആക്രമണം. റോഡിന് സമീപം സ്റ്റീൽ ബോംബ് പൊട്ടാത്ത നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം.
വിനീഷിന്റെ വീടിന് നേരെ അക്രമികൾ രണ്ട് ബോംബുകളാണ് എറിഞ്ഞത്. ഇതിൽ ഒന്ന് പൊട്ടിത്തെറിച്ചതോടെയാണ് വീട്ടുകാർ സംഭവമറിഞ്ഞത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. ബിജെപി യുടെ ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്ത രാജന്റെ കടയുടെ മുൻപിൽ റീത്തും കണ്ടെത്തി.
സംഭവത്തിൽ എസിപി വേണുഗോപാലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.















