ടെൽഅവീവ്: ലെബനനിൽ നടന്ന വ്യോമാക്രമണത്തിൽ മൂന്ന് ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേൽ സൈന്യം. ലെബനനിലെ ടാങ്കർ വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സിറിയയുടെ അതിർത്തിയായ ഹെർമൽ പ്രദേശത്ത് ടാങ്കറുകൾ ലക്ഷ്യമിട്ട് ഒമ്പത് വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ സേന അറിയിച്ചു.
കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യത്തിന്റെ ഡ്രോൺ ഹിസ്ബുള്ള ഭീകരർ വെടിവച്ച് വീഴ്ത്തിയിരുന്നു. ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹിസ്ബുള്ള തുടർച്ചയായി വ്യാേമാക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ള നടത്തുന്ന ആക്രമണങ്ങൾക്കെതിരെയുള്ള പ്രത്യാക്രമണമാണിതെന്ന് സൈന്യം വ്യക്തമാക്കി.
ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം ഇസ്രായേൽ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ എട്ട് മാസത്തിനിടെ നടക്കുന്ന ആക്രമണങ്ങളിൽ 300 ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രായേൽ സൈന്യം വധിച്ചത്.