പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ; അതുകൊണ്ടാണ് സംസ്ഥാന അവാർഡ് വേണ്ട എന്നു വച്ചത്: പ്രിയദർശൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പിന്നിൽ രാഷ്‌ട്രീയ കാരണങ്ങൾ; അതുകൊണ്ടാണ് സംസ്ഥാന അവാർഡ് വേണ്ട എന്നു വച്ചത്: പ്രിയദർശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 03:02 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി. 1996-ൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. ഇന്ത്യൻ സിനിമയിലെ ഒരു പാഠപുസ്തകമാണ് കാലാപാനി എന്ന പ്രിയദർശൻ സിനിമ. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തിൽ ആവിഷ്കരിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികളിൽ ഏറ്റവും ധീരനായ വീർ സവർക്കറിനെയും സിനിമയിൽ ഒരു കഥാപാത്രമായി അവതരിപ്പിക്കുന്നു.

നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ കാലാപാനിക്ക് ലഭിച്ചിരുന്നു. മികച്ച ഒരു സിനിമ ആയിരുന്നിട്ടുകൂടിയും സംസ്ഥാന അവാർഡിന് പരിഗണിക്കവെ ഈ ചിത്രത്തെ രണ്ടാം സ്ഥാനത്തേക്ക് ജൂറി പിന്തള്ളി. രാഷ്‌ട്രീയ പകയായിരുന്നു ഇതിന് കാരണം. ഇതോടെ, സിനിമയ്‌ക്ക് ലഭിച്ച പുരസ്കാരം കാലാപാനി ടീം വേണ്ടെന്നും വെച്ചു. ഇത് വലിയ വിവാദമായിരുന്നു. ഈ ഒരു സംഭവം ഓർത്തെടുക്കുകയാണ് സംവിധായകൻ. പുരസ്കാരങ്ങൾ വേണ്ടെന്നു വെച്ചതിന്റെ കാരണം ജനം ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രിയദർശൻ വെളിപ്പെടുത്തി.

“എന്നെ സംബന്ധിച്ച് അവാർഡ് കിട്ടാൻ തക്കമുള്ള സിനിമകളൊന്നും അക്കാലത്ത് ഞാൻ ചെയ്തിരുന്നില്ല. പക്ഷേ, കാലാപാനി എന്ന സിനിമ എടുത്തതിൽ ഇന്നും എന്നെ പ്രശംസിക്കുന്നവർ ഉണ്ട്. എന്നാൽ ആ സിനിമയെ ഒരു രാഷ്‌ട്രീയ കാരണം കൊണ്ട് രണ്ടാം സ്ഥാനത്തേക്ക് തള്ളി മാറ്റിയപ്പോൾ എനിക്ക് മാത്രമായിരുന്നില്ല, കാലാപാനിയിൽ വർക്ക് ചെയ്ത എല്ലാവർക്കും സങ്കടം തോന്നി. അത് മനപ്പൂർവമായ തള്ളി മാറ്റലായിരുന്നു. അപ്പോഴാണ് അങ്ങനെയൊരു രണ്ടാം സ്ഥാനം നമുക്ക് വേണ്ട എന്ന് തീരുമാനിച്ചത്. അതിലും നല്ലത് ആ അവാർഡ് വാങ്ങാതിരിക്കുന്നതാണ്”.

“സംസ്ഥാന പുരസ്കാരം വാങ്ങേണ്ട എന്ന് കാലാപാനി ടീം എല്ലാവരും ചേർന്ന് എടുത്ത തീരുമാനമായിരുന്നു. അതിനുശേഷം ആ സിനിമ പോയി അഞ്ച് ദേശീയ അവാർഡ് വാങ്ങി. കാലാപാനി അഞ്ചു ദേശീയ അവാർഡ് വാങ്ങുകയും, ഇവിടെ ഒന്നാം സ്ഥാനം ലഭിച്ച സിനിമയ്‌ക്ക് ദേശീയതലത്തിൽ ഒരു പുരസ്കാരവും കിട്ടിയതുമില്ല. മനപ്പൂർവ്വം നമ്മുടെ സിനിമയെ മാറ്റി നിർത്തിയതുകൊണ്ട് അവാർഡ് വാങ്ങേണ്ട എന്ന് തീരുമാനിച്ചതാണ്, അല്ലാതെ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചത് ചെയ്ത കാര്യമല്ല”-പ്രിയദർശൻ പറഞ്ഞു.

 

Tags: mohanlaldirector priyadarsanSUBKalapani
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies