ഒഡിഷയിൽ വീണ്ടും മാദ്ധ്യമ സ്വാതന്ത്ര്യം; നാല് വർഷത്തിനു ശേഷം മാദ്ധ്യമപ്രവർത്തകർക്ക് ലോക് സേവാഭവനിൽ (ഒഡിഷ സെക്രട്ടേറിയറ്റ്) പ്രവേശനം അനുവദിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒഡിഷയിൽ വീണ്ടും മാദ്ധ്യമ സ്വാതന്ത്ര്യം; നാല് വർഷത്തിനു ശേഷം മാദ്ധ്യമപ്രവർത്തകർക്ക് ലോക് സേവാഭവനിൽ (ഒഡിഷ സെക്രട്ടേറിയറ്റ്) പ്രവേശനം അനുവദിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 12:18 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ : നവീൻ സർക്കാർ പൂട്ടിയത് ഇന്നലെ മോഹൻ സർക്കാർ തുറന്നു. സംസ്ഥാന ഭരണത്തിന്റെ ആസ്ഥാനമായ ‘ലോക്സേവാ ഭവൻ’ നീണ്ട 4 വർഷങ്ങൾക്ക് ശേഷം മാദ്ധ്യമപ്രവർത്തകർക്കായി തുറന്നുകൊടുത്തു. മോഹൻ ചരൺ മാജി നേതൃത്വം നൽകുന്ന ബിജെപി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തോടനുബന്ധിച്ചാണ് മാദ്ധ്യമങ്ങൾക്ക് നേരത്തെ ബി ജെ ഡി സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയത്. നാലുവര്ഷങ്ങള്ക്ക് മുൻപത്തെ പതിവുപോലെ ഇന്നലെ (ബുധൻ) വൈകിട്ട് സംസ്ഥാനത്തെ വിവിധ മാദ്ധ്യമ പ്രതിനിധികൾ ലോക് സേവാഭവനിൽ കയറി റിപ്പോർട്ട് ചെയ്തു.

2020 മാർച്ച് മുതൽ ലോക് സേവാഭവനിലേക്കുള്ള പ്രവേശനം സർക്കാർ നിയന്ത്രിക്കുകയായിരുന്നു. കൊറോണ പകർച്ചവ്യാധിയുടെ കാലത്തതാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും നവീൻ സർക്കാർ പിന്നീട് അവ പിൻവലിച്ചില്ല. രണ്ട് വർഷത്തിന് ശേഷം, അംഗീകൃത പത്രപ്രവർത്തകർക്ക് നിരോധനം ഭാഗികമായി നീക്കി. പ്രതിപക്ഷ നേതാക്കളും പത്രപ്രവർത്തക സംഘടനകളും പലതവണ ആവശ്യപ്പെട്ടിട്ടും ബിജു പട്‌നായിക് സർക്കാർ മാദ്ധ്യമങ്ങളുടെ പ്രവേശന വിലക്ക് പൂർണ്ണമായി നീക്കാൻ വിസമ്മതിച്ചതിനാൽ അക്രഡിറ്റേഷൻ ഇല്ലാത്ത ടിവി ന്യൂസ് ചാനലുകളിലെയും പത്രങ്ങളിലെയും മിക്ക മാദ്ധ്യമപ്രവർത്തകർക്കും സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല.

മോഹൻ ചരൺ മാജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പുതിയ സർക്കാർ രൂപീകരിച്ചതിന് പിന്നാലെയാണ് മാദ്ധ്യമപ്രവർത്തകർക്ക് ലോക് സേവാഭവനിൽ പ്രവേശനാനുമതി ലഭിച്ചത്.

തിരഞ്ഞെടുപ്പ് സമയത്തും അതിനുമുമ്പും മാദ്ധ്യമപ്രവർത്തകർക്ക് ലോക്‌സേവാഭവനിൽ പ്രവേശനം അനുവദിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. സർക്കാർ വരുമ്പോൾ മാദ്ധ്യമപ്രവർത്തകർക്ക് ലോക്‌സേവാഭവനിൽ പോയി വാർത്ത ശേഖരിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും ബി.ജെ.പി പറഞ്ഞിരുന്നു.

ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിയും മന്ത്രി സഭയും സത്യപ്രതിജ്ഞ ചെയ്‌ത ശേഷം മാദ്ധ്യമപ്രവർത്തകർ ലോക്‌സേവാഭവനിലെത്തി. മന്ത്രിസഭാ യോഗങ്ങൾ ലോക് സേവാഭവനിൽ നടക്കുമെന്നും മാദ്ധ്യമങ്ങൾക്ക് ലോക് സേവാഭവനിൽ പോയി വാർത്ത ശേഖരിക്കാൻ അനുമതിയുണ്ടെന്നും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. 4 വർഷത്തിന് ശേഷം ലോകസേവാഭവൻ വാർത്താ ശേഖരണത്തിനായി തുറന്നുകൊടുത്തതിൽ എല്ലാ മാദ്ധ്യമപ്രവർത്തകരും സന്തോഷം പ്രകടിപ്പിക്കുകയും പുതിയ നീക്കത്തിന് പുതിയ സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു.

ലോക് സേവാഭവനിലേക്ക് മാത്രമല്ല, നിയമസഭയുടെ പ്രസ് ഗാലറിയിലും മാദ്ധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ലോക് സേവാഭവനിലേക്ക് മാദ്ധ്യമപ്രവർത്തകരുടെ പ്രവേശനം നിർത്തലാക്കിയതിന് പുറമെ, 2022 ജൂലൈയിൽ നവീൻ പട്നായിക് സർക്കാർ ചില പ്രദേശങ്ങളിലെ സ്കൂളുകളിലും മാദ്ധ്യമപ്രവർത്തകരുടെ പ്രവേശനം നിരോധിച്ചിരുന്നു.

Tags: ODISHAnaveen patnaikMohan Charan MajhiLoka Seva BhawanOdisha Secretariat
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies