'നല്ല പോലെ തോറ്റു, തോറ്റിട്ട് ജയിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ, തോറ്റതിന്റെ കാരണമാണ് കണ്ടെത്തേണ്ടത്': എം.വി ഗോവിന്ദൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നല്ല പോലെ തോറ്റു, തോറ്റിട്ട് ജയിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ, തോറ്റതിന്റെ കാരണമാണ് കണ്ടെത്തേണ്ടത്’: എം.വി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 06:54 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ദുർബല ജനവിഭാഗങ്ങൾക്ക് പെൻഷനും ആനുകൂല്യങ്ങളും നൽകാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്രത്തെ വിമർശിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങൾക്ക് കിട്ടാനുള്ളത് കിട്ടാത്തത് പ്രശ്‌നം തന്നെയാണ്. സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര കരുത്ത് ചോർന്നത് ബിജെപിയുടെ വളർച്ചയ്‌ക്ക് കാരണമായെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സംഘടനാപരമായ പ്രശ്‌നങ്ങളും വോട്ടിനെ സ്വാധീനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”നല്ല പോലെ തോറ്റു, തോറ്റിട്ട് ജയിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. തോറ്റതിന്റെ കാരണമാണ് ഇനി കണ്ടുപിടിക്കേണ്ടത്. എല്ലാം സൂക്ഷ്മമായി പരിശോധിച്ച് എന്തൊക്കെ, ഏതൊക്കെ രീതിയിലാണ് തോൽവിക്ക് അടിസ്ഥാനമായതെന്ന് കണ്ടെത്തണം. ദുർബല ജനവിഭാഗം ഉൾപ്പെടെയുള്ള ആളുകൾക്ക് ലഭിക്കേണ്ട (കൈത്തറിത്തൊഴിലാളി, കശുവണ്ടി തൊഴിലാളി, നെയ്‌ത്ത് തൊഴിലാളികൾ) ആനൂകുല്യങ്ങൾ സാമ്പത്തിക പരാധീനതയുടെ ഭാഗമായി കൊടുത്തുതീർക്കാൻ കഴിഞ്ഞില്ല. 62 ലക്ഷം പേർക്ക് കൊടുത്തു തീർക്കേണ്ട പെൻഷൻ ഇനിയും കുടിശികയാണ്. അവർ സംതൃപ്തരാണോ എന്ന് ചോദിച്ചാൽ അല്ല. സംഘടനാപരമായ പ്രശ്‌നമുണ്ട്. ഇതെല്ലാം വോട്ടിനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ഇതെല്ലാം കാണാതിരുന്നിട്ട് കാര്യമില്ല. തുറന്ന മനസ്സോടെയും കണ്ണോടെയും ഇതെല്ലാം ഞങ്ങൾ കാണുന്നുണ്ട്. തോൽവിയെ കുറിച്ചുള്ള കാര്യം പഠിച്ച് തിരുത്തി മുന്നോട്ട് പോകും. രാഷ്‌ട്രീയവും പ്രത്യയ ശാസ്ത്രവും ഉൾപ്പെടെയുള്ള ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയല്ലാതെ ഏതൊരു പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാൻ സാധിക്കില്ല. അതിന്റെ ചോർച്ചയാണ് ബിജെപിയുടെ വളർച്ചയെ സൂചിപ്പിക്കുന്നത്.” – എം.വി ഗോവിന്ദൻ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ സിപിഎമ്മിനെതിരെ കടുത്ത വിമർശനമാണ് മുന്നണിയിൽ നിന്ന് തന്നെ ഉയരുന്നത്. സിപിഐ യോഗത്തിൽ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും നേരെ വിമർശനമുയർന്നു. ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പ് ഫലം എന്നാണ് വിലയിരുത്തൽ. സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പോളിറ്റ് ബ്യൂറോയും രംഗത്തെത്തിയിരുന്നു. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്നും ഭരണ വിരുദ്ധ വികാരത്തെ കുറിച്ച് പഠിക്കുമെന്നും പിബി വിലയിരുത്തി.

Tags: MV Govindhanlossloksaba election
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies