കരുത്തരിൽ കരുത്തർ..! യൂറോയെ തലകീഴ് മറിക്കാൻ കെൽപ്പുള്ളവർ ഇവർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കരുത്തരിൽ കരുത്തർ..! യൂറോയെ തലകീഴ് മറിക്കാൻ കെൽപ്പുള്ളവർ ഇവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 04:10 pm IST
Facebook
Twitter
WhatsAppTelegram

ഒരുമാസം നീണ്ടുനിൽക്കുന്ന കാൽപ്പന്താരവത്തിന് മ്യൂണിക്കിലെ ഫുട്ബോൾ അരീനയിൽ ഇന്ന് അർദ്ധരാത്രി തുടക്കമാകും. കേളിയഴകിൽ ആരാധകർക്ക് അവസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കുന്ന യൂറോയെ ആവേശ കാെടുമുടി കയറ്റാൻ കച്ചക്കെട്ടിയിറങ്ങുന്ന ഒരുപിടി താരങ്ങളുമുണ്ട്. ഒറ്റയ്‌ക്ക് മത്സരത്തിന്റെ ​ഗതിമാറ്റാൻ സാധിക്കുന്ന താരങ്ങൾ ആരൊക്കെയെന്ന് ഒന്ന് ശ്രദ്ധിക്കാം.

ക്രിസ്റ്റ്യാനോ റൊണാൾഡോ

കൂട്ടത്തിൽ ഏറ്റവും തലപ്പാെക്കമുള്ള കൊമ്പൻ. പറങ്കിപ്പടയുടെ കപ്പിത്താന്  ഇത് അവസാന യൂറോയാകും. അതിനാൽ ആവനാഴിൽ എല്ലാ അസ്ത്രങ്ങളും ഇതിഹാസ താരം കളത്തിൽ പുറത്തെടുക്കുമെന്ന് ഉറപ്പ്. 39-ാം വയസിലും മിന്നും ഫോമിൽ കളിക്കുന്ന റൊണോ ഇപ്പോഴും എതിരാളികളുടെ പേടിസ്വപ്നം തന്നെയാണ്. യൂറോയിൽ 14 ​ഗോളുകളാണ് ഇതുവരെ താരം നേടിയത്. അൽ നസറിനായി 35 ഗോളുകൾ ഈ സീസണിലും നേടി.

ഫ്ലോറിയൻ വിർട്സ്

ബയേർ ലെവർക്യൂസന്റെ അറ്റാക്കിം​ഗ് മിഡ്ഫീൾഡിലും വിം​ഗുകളിലും കരുത്തുകാട്ടിയ 21-കാരൻ. ബുണ്ടസ് ലി​ഗയിൽ പ്ലേയർ ഓഫ് ദി സീസണായിരുന്നു വിർട്സ്. ​ഗോൾ സ്കോർ ചെയ്യാനും വഴിയൊരുക്കാനും ഒരുപോലെ മിടുക്കൻ. ലെവർക്യൂസന് വേണ്ടി 18 തവണ വല കുലുക്കുകയും 20 ​ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ഫോമിലായാൽ ജർമ്മനിക്കായി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ 21-കാരന് സാധിക്കും.

കിലിയൻ എംബാപ്പെ

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർ. ഈ 25-കാരന് മുന്നിൽ ഏത് വലിയ പ്രതിരോധ കോട്ടയും ഒന്ന് വിറയ്‌ക്കും. ലോകകപ്പ് ഫൈനലിൽ അർജൻ്റീനയ്‌ക്കെതിരെ ഫ്രഞ്ച് നായകൻ അത് പലകുറി തെളിയിച്ചിട്ടുണ്ടുമുണ്ട്. പെലെയ്‌ക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ​ഗോൾ നേടിയ കൗമാരക്കാരനും എംബാബബെ തന്നെ (2018 റഷ്യ). പിഎസ്ജിയിൽ നിന്ന് ക്ലബ് ഫുട്ബോളിലെ കരുത്തരായ റയലിലേക്ക് അടുത്തിടെ കൂടുമാറിയിരുന്നു. ഈ അതിവേ​ഗക്കാരനൊപ്പം പായുന്ന ഫ്രഞ്ച് നിര കിരീട പോരിൽ എന്നും മുൻപന്തിയിലാണ്.

ജൂഡ‍് ബെല്ലിം​ഗ്ഹാം

റയലിനെ ലാലി​ഗ, ചാമ്പ്യൻസ് ലീ​ഗ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മിഡ് ഫീൾഡർ. ഹാരികെയ്ൻ, ഫിൽ ഫോ‍ഡൻ, ബുക്കോയ സാക്ക എന്നിവർക്കൊപ്പം ബെല്ലിം​ഗ്ഹാം കൂടി അറ്റാക്കിം​ഗിലേക്ക് എത്തിയാൽ ഇം​ഗ്ലണ്ട് കരുത്തരിൽ കരുത്തരാകും. ആൻസൊലോട്ടിയുടെ ശിക്ഷണത്തിൽ ഏറെ മെച്ചപ്പെട്ട ജൂഡ് ഈ സീസണിൽ 23 ​ഗോളുകളും നേടിയിട്ടുണ്ട്. യൂറോ ഉയർത്താനായാൽ ബാലൻ ദി ഓർ പട്ടികയിൽ ഒഴിച്ചുകൂടാനാകാത്ത പേരാകും റയൽ മിഡ്ഫീൾഡറുടേത്.

റോഡ്രി

2023 മാർച്ചിന് ശേഷം ക്ലബിനോ രാജ്യത്തിനോ കളിക്കുമ്പോഴുള്ള ആദ്യ തോൽവി റോഡ്രി നേരിടുന്നത് എഫ് എ കപ്പ് ഫൈനലിലായിരുന്നു. സിറ്റി യുണൈറ്റഡിനോട് അടിയറവ് പറഞ്ഞപ്പോൾ.  പെപ് ​ഗ്വാർഡിയോളയുടെ വാക്കുകൾ കടമെടുത്താൽ ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൾഡർമാരിൽ ഒരാളാണ് സ്പെയിനിന്റെ 27-കാരൻ. റോഡ്രിയുടെ ബോൾ പൊസഷനും നിയന്ത്രണവും അപരാമാണ്. മൂന്ന് തവണ യൂറോ ചാമ്പ്യന്മാരായ സ്പെയിനിന് ഇത് നിർണായക ടൂർണമെൻ്റാണ്.

ലൂക്ക മോ‍ഡ്രിച്ച്

അന്താരാഷ്‌ട്ര ടൂർണമെന്റുകളിലും ക്രൊയേഷ്യ നടത്തുന്ന മികച്ച പ്രകടനങ്ങളിൽ നിർണായകമാകുന്നത് ഈ വെറ്ററൻ താരത്തിന്റെ സാന്നിദ്ധ്യമാണ്. റയൽ മാഡ്രിഡുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയ 38-കാരന്റെ അവസാന യൂറോയാകുമിത്. മീഡ്ഫീൾഡിൽ ഇന്ദ്രജാലം കാട്ടാൻ കെൽപ്പുള്ള മോഡ്രിച്ച് ക്രൊയേഷ്യക്ക് എന്നും പ്രചോദനമാണ്. പ്രായം തളർത്താത്ത മോഡ‍്രിച്ച് നിയന്ത്രിക്കുന്ന ക്രൊയേഷ്യൻ മധ്യനിരയും ടീമും ആരെയും ഭയപ്പെടുത്താൻ തക്ക കരുത്തരാണ്.

 

 

Tags: playersEuro 2024cristianoronaldoTOPwatchKylian Mbappeout
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies