'' ജി-7 ഉച്ചകോടിയിലൂടെ ഫലപ്രദമായ ഒരു ദിവസമാണ് കടന്നു പോയത്'' ; ഇറ്റലി സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

” ജി-7 ഉച്ചകോടിയിലൂടെ ഫലപ്രദമായ ഒരു ദിവസമാണ് കടന്നു പോയത്” ; ഇറ്റലി സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 06:09 am IST
Facebook
Twitter
WhatsAppTelegram

അപുലിയ : ഇറ്റലിയിൽ നടന്ന ജി-7 ഉച്ചകോടിയിൽ ഫലപ്രദമായ ഒരു ദിവസമാണ് കടന്നുപോയതെന്ന പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിലെ വിവിധ സെഷനുകളിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഇന്ന് പുലർച്ചെ ഇന്ത്യയിലേക്ക് മടങ്ങി. രാജ്യത്തേക്ക് മടങ്ങുന്നതിന് മുന്നോടിയായാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത്. മികച്ച ആതിഥേയത്വം വഹിച്ച ഇറ്റലിയിലെ സർക്കാരിനും ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

” ഫലപ്രദമായ ഒരു ദിവസമാണ് ഇറ്റലിയിലെ അപുലിയയിൽ നടത്തിയ ജി-7 ഉച്ചകോടിയിൽ കടന്നുപോയത്. വിവിധ ലോകനേതാക്കളുമായി സംസാരിക്കാനും, ആഗോളവിഷയങ്ങളിൽ ചർച്ചകൾ നടത്തുവാനും സാധിച്ചു. ആഗോള പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്താനും, ഭാവി തലമുറയ്‌ക്ക് വേണ്ടി മികച്ച ഒരു ലോകം മുന്നോട്ട് വയ്‌ക്കാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇറ്റലിയിലെ സർക്കാരിനും ജനങ്ങൾക്കും ഈ ആതിഥേയത്വത്തിന് നന്ദി അറിയിക്കുകയാണെന്നും” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ഇറ്റലിയിലെ അപുലിയയിലാണ് ഇക്കുറി ജി-7 ഉച്ചകോടി നടന്നത്. ഉച്ചകോടിയിലെ വിവിധ സെഷനുകളിൽ പങ്കെടുത്ത ശേഷം അദ്ദേഹം ഇന്ന് പുലർച്ചെയാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കുന്നതിന്റെ ചിത്രങ്ങൾ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ജി-7 ഉച്ചകോടിയിൽ അന്താരാഷ്‌ട്ര തലത്തിലുള്ള വിവിധ വിഷയങ്ങൾ ചർച്ചകൾ നടത്തിയതായും, ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ആഴത്തിലായെന്നും രൺധീർ ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി.

Tags: italyG-7 Summitpm modiapulia
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies