സുരേഷ് ഗോപിയുടെ മകനായതിനാൽ സിനിമകളിൽ അവസരം നിഷേധിച്ചു; മകൻ എന്ന ബന്ധത്തിൽ ചവിട്ട് വരുന്നുണ്ടെന്ന് മനസിലാക്കി: ഗോകുൽ സുരേഷ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സുരേഷ് ഗോപിയുടെ മകനായതിനാൽ സിനിമകളിൽ അവസരം നിഷേധിച്ചു; മകൻ എന്ന ബന്ധത്തിൽ ചവിട്ട് വരുന്നുണ്ടെന്ന് മനസിലാക്കി: ഗോകുൽ സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 05:51 pm IST
FacebookTwitterWhatsAppTelegram

വിജയ് ബാബുവും സാന്ദ്ര തോമസും നിർമിച്ച് വിപിൻ ദാസ് സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ മുദ്ദുഗൗ എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വളരെ കുറച്ച് സിനിമകൾ മാത്രമാണ് താരം ഇതുവരെ ചെയ്തിട്ടുള്ളത്. എങ്കിലും ഇര, ഇളയരാജ പോലുള്ള സിനിമകളിലൂടെ താനൊരു മികച്ച നടനാണെന്ന് ഗോകുൽ തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ, വീണ്ടും ഗഗനചാരി എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് താരം. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ തനിക്ക് അധികം സിനിമ ലഭിക്കാത്തതിന്റെ കാരണം തുറന്നു പറയുകയാണ് ഗോകുൽ സുരേഷ്. സുരേഷ് ഗോപിയുടെ മകനായതിനാൽ സിനിമകളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.

“ഇലക്ഷന് നിന്ന് തോറ്റു, പിന്നെയും ഇലക്ഷനിൽ നിന്ന് തോറ്റു, പിന്നെയും ഇലക്ഷനിൽ നിന്നാണ് ജയിച്ചത്. അതുകൊണ്ട് ഞങ്ങൾക്കുണ്ടാവേണ്ട വേദനയും ഭയവുമില്ല ആദ്യം തന്നെ മാറി. രാഷ്‌ട്രീയത്തിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോൾ അച്ഛൻ ടാർഗറ്റ് ചെയ്യപ്പെട്ടു, ഇലക്ഷനിൽ നിന്നപ്പോഴും ടാർഗറ്റ് ചെയ്യപ്പെട്ടു. ജയിച്ചപ്പോൾ കുറച്ചു കുറഞ്ഞിട്ടുണ്ട്. പക്ഷേ ഒരു പദവി ഉണ്ടല്ലോ. അതിൽ എന്തെങ്കിലും ഒരു അര ശതമാനം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഇരട്ടി പ്രതിഷേധം വീണ്ടും വരും. അതെല്ലാം പ്രതീക്ഷിച്ചാണ് ഞങ്ങൾ ഇരിക്കുന്നത്. അച്ഛനെ അതൊന്നും ബാധിക്കാറില്ല. അതിലും വലുതാണ് അച്ഛൻ. ബാധിക്കുന്നത് അച്ഛന്റെ അത്രയും ആകാത്ത ഞങ്ങളെയാണ്”.

“സുരേഷ് ഗോപിയുടെ മകനായതിനാൽ സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നെ കാണിച്ചുകൊണ്ട് പണിഞ്ഞിട്ടില്ല. പക്ഷേ അല്ലാതെ ഞാൻ അറിഞ്ഞിട്ടുണ്ട്. അവസരങ്ങൾ മാറി പോകുമ്പോൾ നമ്മൾ ഊഹിക്കുമല്ലോ. വെറുതെ ഒഴിവാക്കിയതല്ല എന്ന് മനസ്സിലായി. മകൻ എന്ന ബന്ധത്തിൽ ചവിട്ട് ഇങ്ങോട്ട് വരുന്നുണ്ടെന്ന് മനസ്സിലാക്കി. ചവിട്ടിയിട്ടുള്ള ആൾക്കാർ തന്നെ വേദിയിൽ വച്ച് കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കുകയും നല്ല നടനാണ് എന്ന് പുകഴ്‌ത്തുകയും ചെയ്തിട്ടുണ്ട്. അതൊക്കെ നമുക്കറിയാം”- ഗോകുൽ സുരേഷ് പറഞ്ഞു.

Tags: filmSuresh Gopimalayalam filmgokul suresh
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies