യുക്രെയ്ൻ സമാധാനം നീക്കം: ഒത്തുചേർന്ന് ലോകരാജ്യങ്ങൾ: വിട്ടുനിന്ന് റഷ്യയും ചൈനയും; പ്രാതിനിധ്യമറിയിച്ച് ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്ൻ സമാധാനം നീക്കം: ഒത്തുചേർന്ന് ലോകരാജ്യങ്ങൾ: വിട്ടുനിന്ന് റഷ്യയും ചൈനയും; പ്രാതിനിധ്യമറിയിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2024, 12:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നെ സമാധാന വഴിയിൽ മടക്കി കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ഒത്തുചേർന്ന് ലോകരാജ്യങ്ങൾ. സ്വിറ്റ്‌സർലൻഡിൽ നടന്ന സമാധാന സമ്മേളനത്തിൽ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉൾപ്പെടെയുളളവർ പങ്കെടുക്കുന്നുണ്ട്. അതേസമയം റഷ്യയും ചൈനയും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രാലയം സെക്രട്ടറി പവൻ കപൂർ യോഗത്തിൽ പങ്കെടുക്കും.

ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുക്രെയ്ൻ വിഷയത്തിൽ നടക്കുന്ന യോഗത്തിൽ ഇന്ത്യ പങ്കെടുക്കുന്നതും. റഷ്യ- യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാൻ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിരുന്നു.

2022 അവസാനത്തോടെ സെലൻസ്‌കി മുന്നോട്ടുവെച്ച 10 ഇന സമാധാന നിർദ്ദേശങ്ങളിൽ ഊന്നിയാണ് ചർച്ചകൾ നടക്കുന്നത്. സമ്മേളനത്തിൽ രൂപം നൽകുന്ന സമാധാന പദ്ധതി റഷ്യയ്‌ക്ക് സമർപ്പിക്കുമെന്നും റഷ്യ അംഗീകരിച്ചാൽ അടുത്ത സമ്മേളനം ഉടൻ ചേരുമെന്നും സെലൻസ്‌കി വ്യക്തമാക്കി. സമഗ്രമായ സമാധാന ഫോർമുലയായിരിക്കും മുന്നോട്ടുവെയ്‌ക്കുകയെന്നും എല്ലാ നിർദ്ദേശങ്ങളും പരിഗണിക്കുന്നതിൽ സന്തോഷമേയുളളൂവെന്നും സെലൻസ്‌കി പറഞ്ഞു.

ഏഷ്യൻ രാജ്യങ്ങൾക്ക് പുറമേ ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, പസഫിക്, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക തുടങ്ങി മേഖലകളിൽ നിന്നുളള രാജ്യങ്ങളുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മേഖലയിൽ സമാധാനം എങ്ങനെ സ്ഥാപിക്കാം എന്നതിലാണ് ആദ്യം തീരുമാനമെടുക്കേണ്ടതെന്നും അതിൽ ധാരണയായാൽ യുദ്ധം അവസാനിപ്പിക്കുന്നത് രണ്ടാമത്തെ ഘട്ടമാണെന്നും സെലൻസ്‌കി പറഞ്ഞു.

യുക്രെയ്‌ന് പൂർണ പിന്തുണയാണ് അമേരിക്ക നൽകുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് വ്യക്തമാക്കി. കഴിഞ്ഞ മാസം ചൈനയും ബ്രസീലും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുളള ആറിന പൊതുധാരണയ്‌ക്ക് രൂപം നൽകിയിരുന്നു. സമാധാനത്തിനായി ലോക രാജ്യങ്ങൾ മുന്നോട്ടുവരണമെന്നും സമാധാന ചർച്ചകൾ ഉചിതമായ സമയത്ത് നടത്തണമെന്നും ഇരുരാജ്യങ്ങളെയും അതിൽ ഭാഗമാക്കണമെന്നും ചൈനയും ബ്രസീലും ആവശ്യപ്പെട്ടിരുന്നു.

Tags: Volodymyr Zelenskyyglobal meetIndia joins
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies