പുതുമുഖങ്ങളെ സംവിധായകന് അറിയണമെന്ന് ഉർവശി; സീനിയറായ അഭിനേതാക്കളെയും ഓഡിഷൻ ചെയ്യണമെന്ന് പാർവതി; തനിക്ക് ഓഡിഷൻ ചെയ്യാൻ മടിയില്ലെന്നും താരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പുതുമുഖങ്ങളെ സംവിധായകന് അറിയണമെന്ന് ഉർവശി; സീനിയറായ അഭിനേതാക്കളെയും ഓഡിഷൻ ചെയ്യണമെന്ന് പാർവതി; തനിക്ക് ഓഡിഷൻ ചെയ്യാൻ മടിയില്ലെന്നും താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 04:40 pm IST
FacebookTwitterWhatsAppTelegram

ഒരു കഥാപാത്രത്തിലേക്ക് പുതുമുഖങ്ങളെ തിരഞ്ഞെടുക്കണമെങ്കിൽ അവർ എന്തൊക്കെ ചെയ്യും എന്ന് സംവിധായകന് അറിയണമെന്ന് നടി ഉർവശി. ഉള്ളൊഴുക്ക് എന്ന സിനിമയിൽ അഭിനയിക്കാൻ ആദ്യം മടി കാണിച്ചിരുന്നു. എന്നാൽ ഈ കഥാപാത്രം താൻ തന്നെ ചെയ്യണമെന്ന സംവിധായകന്റെ നിർബന്ധം കൊണ്ടാണ് സിനിമയിൽ അഭിനയിച്ചതെന്ന് ഉർവശി പറഞ്ഞു. എന്നാൽ, പുതുമുഖങ്ങളെ മാത്രമല്ല,  സീനിയർ ആയ അഭിനേതാക്കളെയും ഓഡിഷൻ ചെയ്തു വേണം തെരഞ്ഞെടുക്കാനെന്ന് പാർവതി തിരുവോത്തും പ്രതികരിച്ചു.

“ഒരു കഥാപാത്രം ഏത് ആർട്ടിസ്റ്റ് ചെയ്താൽ നല്ലതാവും എന്നത് ഒരു സംവിധായകന്റെയും എഴുത്തുകാരന്റെയും കാഴ്ചപ്പാടാണ്. ഒരു പുതിയ ആക്ടർ വരുമ്പോൾ അവർ എന്തൊക്കെ ചെയ്യും എന്നത് നമുക്ക് വിലയിരുത്തേണ്ടതുണ്ട്. ചില ക്യാരക്ടറിന് പുതിയവർ തന്നെയാണ് നല്ലത്. അവർ എന്തുതരം ക്യാരക്ടർ ചെയ്യുമെന്നത് മനസ്സിലാക്കണം. നല്ലൊരു തിരക്കഥയും സംവിധായകനും ആണെങ്കിൽ ആര് അഭിനയിച്ചാലും ഒരു പരിധിവരെ ആ കഥാപാത്രത്തിന് വേണ്ടി ഓടും. പരിചയമുള്ള ഒരു മുഖമാണെങ്കിൽ കഥ പറയാൻ അവർക്ക് എളുപ്പം ഉണ്ടായിരിക്കും എന്നുമാത്രം. ജഗതി ശ്രീകുമാർ എന്നൊരു ആക്ടർ വന്നു നിന്നാൽ നമ്മൾ ചിരിക്കാൻ തയ്യാറാവും. ബാബു ആന്റണി ഒരു സിനിമയിൽ ഉണ്ടെങ്കിൽ അദ്ദേഹം സംഘട്ടനം ചെയ്യും എന്ന് പ്രേക്ഷകർ തീരുമാനിച്ച് ഇരിക്കും. ഉള്ളൊഴുക്ക് എന്ന സിനിമ ആദ്യം വേണ്ട എന്ന് വച്ചത് സ്ക്രിപ്റ്റ് മോശമായതുകൊണ്ടല്ല. എന്നെ സന്തോഷത്തോടെ കാണാൻ ഒരുപാട് ജനങ്ങൾ ഉണ്ട്. അതുകൊണ്ടാണ് ആദ്യം അഭിനയിക്കാൻ മടി കാണിച്ചത്”-ഉർവശി പറഞ്ഞു.

“അതൊരു ശീലമായി മാറി. പക്ഷേ അത് മാറണം. മാർക്കറ്റ് ഉണ്ട് എന്ന് പറഞ്ഞു നിർമ്മാതാക്കൾ തിരഞ്ഞെടുക്കുന്നു, ആൾക്കാർ കണ്ടു ശീലിച്ച ഒരു അഭിനേതാവിനെ കാസ്റ്റ് ചെയ്യുന്നു. ഇത് ബ്രേക്ക് ചെയ്യുക എന്നത് വലിയൊരു ടാസ്ക് ആണ്. മലയാളം ഇൻഡസ്ട്രിയിൽ ഓഡിഷൻ ഇല്ല. ഉണ്ടെങ്കിൽ അത് പുതുമുഖങ്ങൾക്ക് മാത്രമേയുള്ളൂ. വിദേശത്തൊക്കെ, ഓസ്കർ നേടിയ അഭിനേതാക്കൾ പോലും സംവിധായകന് കാണാൻ വേണ്ടി ഓഡിഷനിൽ പങ്കെടുക്കും. അവർക്ക് കഴിവുണ്ടോ ഇല്ലയോ എന്ന് നോക്കാൻ വേണ്ടിയല്ല, കഥാപാത്രത്തിന് അനുയോജ്യനാണോ എന്നറിയാൻ വേണ്ടിയാണ്. എനിക്ക് ഓഡിഷൻ ചെയ്യാൻ ഒരു മടിയുമില്ല. ഉർവശി ചേച്ചിക്ക് ലഭിക്കുന്ന ഭാഗ്യം എല്ലാവർക്കും കിട്ടണമെന്നില്ല”-പാർവതി തിരുവോത്തും പറഞ്ഞു.

Tags: malayalam film starsparvathi thiruvothSUBurvashi actress
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies