മണിപ്പൂർ സംഘർഷം അവസാനിപ്പിക്കാൻ ശക്തമായ ഇടപെടലുമായി കേന്ദ്രം; മെയ്‌തെയ്, കുക്കി വിഭാഗങ്ങളുമായി ചർച്ച നടത്തും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിപ്പൂർ സംഘർഷം അവസാനിപ്പിക്കാൻ ശക്തമായ ഇടപെടലുമായി കേന്ദ്രം; മെയ്‌തെയ്, കുക്കി വിഭാഗങ്ങളുമായി ചർച്ച നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 10:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കുക്കി, മെയ്‌തെയ് ഗോത്ര വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്ന മണിപ്പൂരിൽ സുസ്ഥിര സമാധാനത്തിന് ശക്തമായ ഇടപെടലുമായി കേന്ദ്രസർക്കാർ. മെയ്‌തെയ്, കുക്കി വിഭാഗങ്ങളുമായി നേരിട്ട് ചർച്ചകൾ നടത്താനാണ് തീരുമാനം. മണിപ്പൂരിലെ സുരക്ഷാ വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സുരക്ഷാ യോഗത്തിന് ശേഷമാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

2023 മെയ് 3 ന് തുടങ്ങിയ സംഘർഷം ഇനിയും പൂർണമായി അവസാനിച്ചിട്ടില്ല. നേരത്തെ കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് സംഘർഷത്തിന് അയവ് വന്നെങ്കിലും അവസാനിച്ചിരുന്നില്ല. ഒറ്റപ്പെട്ട സംഘർഷങ്ങൾ ഇടയ്‌ക്കിടെ ആവർത്തിക്കുന്നുണ്ട്. സൈന്യത്തിന്റെ സാന്നിധ്യവും പരിശോധനകളുമാണ് ഒരു പരിധി വരെ സംഘർഷം ഒഴിവാക്കുന്നത്.

ഈ സാഹചര്യത്തിലാണ് ശക്തമായ ഇടപെടലിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നത്. കൂടുതൽ സംഘർഷങ്ങളിലേക്ക് നീങ്ങുന്നത് തടയാനുളള നടപടികൾ സ്വീകരിക്കാനും നിരീക്ഷണം ശക്തമാക്കാനും അമിത് ഷാ നിർദ്ദേശം നൽകി. കലാപത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ നിയമാനുസൃതമുളള കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മണിപ്പൂരിന്റെ സമാധാനവും സ്വസ്ഥതയും ഉറപ്പിക്കുന്ന രീതിയിലാകണം സേനാവിന്യാസമെന്നും കൂടുതൽ സൈനികരെ നിയോഗിക്കുമെന്നും അമിത് ഷാ പറഞ്ഞു.

സംഘർഷം അവസാനിപ്പിക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അതിനാലാണ് ഇരു വിഭാഗങ്ങളുമായും കൂടുതൽ ചർച്ച നടത്താൻ തീരുമാനിച്ചതെന്നും ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ മനോജ് പാണ്ഡെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദെക, നിയുക്ത സൈനിക മേധാവി ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി മണിപ്പൂരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ്, മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags: Tribal clashകുക്കിmanipurAmit Shahഅമിത് ഷാhome ministerKukiMeitei
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies