വെന്തുരുകി രാജ്യം; 4 സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്; ഡൽഹിയിൽ അനുഭവപ്പെടുന്നത് 50 ഡിഗ്രി താപനിലയുടെ ചൂട്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെന്തുരുകി രാജ്യം; 4 സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്; ഡൽഹിയിൽ അനുഭവപ്പെടുന്നത് 50 ഡിഗ്രി താപനിലയുടെ ചൂട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 12:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ചൂട് ഉയർന്നതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഡൽഹി, യുപി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഉത്തരേന്ത്യയിൽ ഒട്ടുമിക്കയിടങ്ങളിലും 46 ഡി​ഗ്രിക്ക് മുകളിലാണ് താപനില. ഉത്തരാഖണ്ഡ്, ബിഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. ഉഷ്ണതരം​ഗത്തെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ ബിഹാറിൽ 22 പേർ മരിച്ചിരുന്നു.

ഡൽഹിയിലെ താപനില 45 ഡി​ഗ്രിയാണ്. ജൂൺ മാസത്തിൽ സാധാരണയായി അനുഭവപ്പെടുന്ന ചൂടിനേക്കാൾ 6 ഡി​ഗ്രി കൂടുതലാണ് തലസ്ഥാനത്ത് ഇപ്പോഴുള്ള താപനില. 45 ഡി​ഗ്രിയാണെങ്കിലും 50 ഡി​ഗ്രിയായി താപനില ഉയർന്നാലുള്ള കാലാവസ്ഥയിലൂടെയാണ് ഡൽഹിയിലെ ജനങ്ങൾ കടന്നുപോകുന്നതെന്നും ഐഎംഡി പറയുന്നു.
ഉയർന്ന താപനില കാരണമുണ്ടായ സാങ്കേതിക തകരാർ മൂലം ഡൽഹിയിൽ നിന്ന് പശ്ചിമ ബം​ഗാളിലേക്കുള്ള ഇൻഡി​ഗോ വിമാനം മൂന്ന് മണിക്കൂറോളം വൈകിയിരുന്നു.

ബുധനാഴ്ച മുതൽ തലസ്ഥാനത്ത് ചൂടിന് അൽപം ആശ്വാസമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നത്. നേരിയ തോതിൽ മഴ പെയ്യാനുള്ള സാധ്യതയും ഐഎംഡി പ്രവചിക്കുന്നു. ഇന്നലെ (ജൂൺ 17) രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലെ പ്രയാ​ഗ് രാജിലാണ്. 47.6°C ആയിരുന്നു താപനില.

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ 43.1 ഡി​ഗ്രിയും മസൂറിയിൽ 43 ഡി​ഗ്രിയും താപനില അനുഭവപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസമായി മഴ പെയ്യാത്തതിനാൽ ഹിൽസ്റ്റേഷനുകളായ പൗരി, നൈനിറ്റാൾ എന്നിവിടങ്ങളിൽ പോലും കൊടുംചൂടാണ് രേഖപ്പെടുത്തിയത്. മലയോര സംസ്ഥാനമായ ഹിമാചൽ പ്രദേശിലും 44 ഡി​ഗ്രി വരെ താപനില ഉയർന്നു. ജമ്മുകശ്മീരിലെ വിവിധയിടങ്ങളിൽ 44.3 ഡി​ഗ്രി വരെ താപനില ഉയർന്നതായും രേഖപ്പെടുത്തി.

Tags: red alertheatwaveIndia
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies