ഭക്തജനങ്ങളുടെ കാത്തിരിപ്പിന് വിരാമം; പുരി ജഗന്നാഥന്റെ രത്‌ന ഭണ്ഡാരം ജൂലൈ എട്ടിന് തുറക്കും ; വാക്ക് പാലിച്ച് ബി ജെ പി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭക്തജനങ്ങളുടെ കാത്തിരിപ്പിന് വിരാമം; പുരി ജഗന്നാഥന്റെ രത്‌ന ഭണ്ഡാരം ജൂലൈ എട്ടിന് തുറക്കും ; വാക്ക് പാലിച്ച് ബി ജെ പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 07:33 pm IST
Facebook
Twitter
WhatsAppTelegram

പുരി: ഒഡീഷയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള കാത്തിരിപ്പിന് വിരാമം. പുരി ജഗന്നാഥ ക്ഷേത്രം രത്‌നഭണ്ഡാരം ജൂലൈ എട്ടിന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ജഗന്നാഥ ക്ഷേത്ര ഘോഷയാത്രയുടെ പിറ്റേന്ന് ജൂലൈ എട്ടിന് രത്‌നഭണ്ഡാരം തുറക്കാനാണ് ഇന്ന് ചേർന്ന ക്ഷേത്ര ഭരണസമിതി യോഗത്തിൽ തീരുമാനമായത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സൂപ്രണ്ട് ഡി ബി ഗാർനായക് ആണ് തീരുമാനം അറിയിച്ചത്. 2018ലെ റിപ്പോർട്ടിന്റെയും ലേസർ സ്കാനിങ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് രത്നഭണ്ഡാരം തുറക്കുന്നത്. മഹാപ്രഭു പുരി ജഗന്നാഥന്റെ ആഭരണങ്ങളുടെ എണ്ണം ജെംസ് കമ്മിറ്റി പരിശോധിക്കും.

ജഗന്നാഥ ക്ഷേത്ര രഥയാത്രയുടെ ദിവസമാണ് ജൂലൈ 7 . അതിന്റെ അടുത്ത ദിവസം അതായത് ജൂലൈ 8 ന് തുറക്കാനാണ് നിലവിലെ തീരുമാനം. രത്‌ന ഭണ്ഡാരം തുറക്കാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഈ പ്രത്യേക സംഘം രത്നങ്ങളുടെ അവസ്ഥ സൂക്ഷ്മമായി പരിശോധിക്കും. രത്‌നഭണ്ഡാറിന്റെ പുറംഭിത്തിയുടെ ലേസർ സ്കാനിംഗിൽ വിള്ളലുകളും വെള്ളം ഒഴുകി എത്താനുള്ള സാധ്യതയും കണ്ടെത്തിയിട്ടുണ്ട്. ഇവ പരിഹരിക്കും.

ക്ഷേത്രത്തിനുള്ളിൽ സുരക്ഷ ശക്തമാക്കും. 2 ഡിഎസ്പിമാർ, 4 ഇൻസ്പെക്ടർമാർ, 6 സബ് ഇൻസ്പെക്ടർമാർ എന്നിവരെ നിയോഗിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കും. ഒരു ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററെയും രണ്ട് അസിസ്റ്റൻ്റ് അഡ്മിനിസ്‌ട്രേറ്ററെയും ഡെപ്യൂട്ടേഷനിൽ കൊണ്ടുവരാൻ സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് ചീഫ് അഡ്മിനിസ്‌ട്രേറ്റർ ബിർ വിക്രം പറഞ്ഞു.


ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിന് രണ്ട് അറകളുണ്ട്.അപൂർവ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന വിലയേറിയ ആഭരണങ്ങൾ അകത്തെ അറയിലാണ്‌ സൂക്ഷിക്കുന്നത്. അതേസമയം ദൈനംദിന ആചാരങ്ങളിലും പ്രത്യേക ഉത്സവങ്ങളിലും ആവശ്യമായ ആഭരണങ്ങൾ ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിന്റെ പുറത്തെ അറയിൽ സൂക്ഷിച്ചിരിക്കുന്നു.

ചരിത്രരേഖകൾ പ്രകാരം അകത്തെ അറ അവസാനമായി തുറന്നത് ഏകദേശം 39 വർഷം മുമ്പ്, 1985 ജൂലൈ 14 നാണ്. ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ സൂക്ഷിച്ചിരിക്കുന്ന വിലയേറിയ ആഭരണങ്ങളുടെ കണക്കെടുപ്പ് 1978ലാണ് അവസാനമായി നടത്തിയത്. 1978-ൽ മുഖ്യമന്ത്രി നിലാമണി റൗത്രയും നിയമമന്ത്രി ബിശ്വഭൂഷൺ ഹരിചന്ദനും അധികാരത്തിലിരുന്നപ്പോൾ രത്നഭണ്ഡാരത്തിലെ വിവിധ വസ്തുക്കളുടെ പരിശോധനയും കണക്കെടുപ്പും നടത്തി. അന്നത്തെ ഗവർണറായിരുന്ന ഭഗവത് ദയാൽ ശർമ ഒരു ക്ഷേത്ര പുനരുദ്ധാരണ സമിതിക്ക് രൂപം നൽകി, അതിന്റെ ശുപാർശകൾ ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല.

ജൂൺ 16-ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ലോകപ്രശസ്ത രഥയാത്ര 2024-ന്റെ ഒരുക്കങ്ങളെക്കുറിച്ച് അവലോകന യോഗം നടത്തി. നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദനും യോഗത്തിൽ പങ്കെടുത്തു.

Tags: puri jagannath templeJagannath Rath YatraThe Ratna Bhandar
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies