സ്വന്തം വോട്ടിലൂടെ കശ്മീരിലെ ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുക്കുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി; ശ്രീനഗറിൽ മോദിക്ക് ആവേശകരമായ വരവേൽപ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തം വോട്ടിലൂടെ കശ്മീരിലെ ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുക്കുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി; ശ്രീനഗറിൽ മോദിക്ക് ആവേശകരമായ വരവേൽപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 10:40 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: സ്വന്തം വോട്ടിലൂടെ കശ്മീരിലെ ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുക്കുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരിൽ സമീപകാലത്തുണ്ടായ ഭീകരാക്രമണങ്ങളെ കേന്ദ്രസർക്കാർ ​ഗൗരവത്തോടെയാണ് കാണുന്നതെന്നും ഭീകരർക്ക് ചുട്ട മറുപടി കൊടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ നടന്ന ‘യുവജനങ്ങളെ ശാക്തീകരിക്കുക, ജമ്മു കശ്മീരിന്റെ രൂപം മാറ്റുക’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കാശ്മീരിലെ ജനങ്ങൾക്ക് ഉടൻ തന്നെ പ്രാദേശിക തലത്തിൽ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാം. നിങ്ങളുടെ പ്രശ്നങ്ങൾക്ക് അവർ പരിഹാരങ്ങൾ കണ്ടെത്തും. ഇതിലും മികച്ച എന്ത് മാറ്റമാണ് നിങ്ങൾക്ക് വേണ്ടത്? കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നും സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.

കശ്മീരിനായി 1,500 കോടിയുടെ 84 വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. പുതിയ ദേശീയ പാതകളും എക്‌സ്പ്രസ് വേകളും ഇവിടെ നിർമിക്കുന്നുണ്ട്. അന്താരാഷ്‌ട്ര യോ​ഗ ദിനത്തോടുകൂടി ജമ്മു കശ്മീർ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തിയതോടെ ഒരു പുതുയു​ഗത്തിലേക്ക് ഭാരതം പ്രവേശിച്ചിരിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാൻ കഴിയുന്നത് ബിജെപി സർക്കാരിന് മാത്രമാണ്. ദീ‌ർഘ കാലം ഇന്ത്യയില്‍ രാഷ്‌ട്രീയ അസ്ഥിരതയുണ്ടായിരുന്നു. തുടർച്ചയായ തെരഞ്ഞെടുപ്പുകള്‍ക്ക് വോട്ട് ചെയ്യുകയായിരുന്നു ജനങ്ങളുടെ ജോലി. എന്നാൽ മൂന്നാമതും സർക്കാർ അധികാരത്തില്‍ ഏറിയത് ആഗോളതലത്തില്‍ തന്നെ വലിയ സന്ദേശമാണ് നല്‍കിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത് ജനാധിപത്യമാണ്, ജമ്മുകാശ്മീരിൽ ഇന്ന് നാം കാണുന്ന മാറ്റങ്ങൾ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായതാണ്. 60 വർഷത്തിന് ശേഷമാണ് തുടർച്ചയായി മൂന്നാം തവണയും ഒരു സർക്കാർ അധികാരത്തിലേറുന്നത്. അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളെ സർക്കാർ വളരെ ​ഗൗരവത്തോടെയാണ് നോക്കികാണുന്നത്. ശത്രുക്കളെ ഒരു പാഠം പഠിപ്പിക്കാതെ ഞങ്ങൾ മടങ്ങില്ലെന്ന് നിങ്ങൾക്ക് ഉറപ്പ് തരുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നാളെ നടക്കുന്ന അന്താരാഷ്‌ട്ര യോഗ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി ജമ്മു കാശ്മീരിലെത്തിയത്. നാളെ രാവിലെ 6 30നാണ് യോഗാ ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുക.

Tags: srinagarModi Kashmir Visit
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies