മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ തോൽപ്പിച്ചു; കേരള വർമ്മ കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനെതിരെ പരാതി 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ തോൽപ്പിച്ചു; കേരള വർമ്മ കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനെതിരെ പരാതി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 07:07 am IST
FacebookTwitterWhatsAppTelegram

തൃശൂർ: മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ തോൽപ്പിച്ചതായി പരാതി. തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെയാണ് പരാതി ഉയരുന്നത്. പൊളിറ്റിക്കൽ സയൻസ് വിഭാഗം അസി പ്രൊഫ. എൻ.കെ കണ്ണനെതിരെ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥി സർവകലാശാലയ്‌ക്ക് പരാതി സമർപ്പിച്ചു.

അവസാന സെമസ്റ്ററിലെ ഒരു വിഷയത്തിന്റെ ഇൻന്റേണൽ മാർക്കിൽ കൃതൃമത്വം കാണിച്ച് കണ്ണൻ തന്നെ പരാജയപ്പെടുത്തിയെന്നാണ് വിദ്യാർത്ഥിയുടെ പരാതി. ഫലം വന്നപ്പോൾ പരാജയപ്പെട്ടതിന് പിന്നാലെ റീ വാല്യുവേഷന് അപേക്ഷ നൽകിയതോടെയാണ് കോളജിൽ പ്രസിദ്ധപ്പെടുത്തിയ ഇൻന്റേണൽ മാർക്കും സർവകലാശാലയ്‌ക്ക് നൽകിയ മാർക്കും വ്യത്യാസമുള്ളതായി കണ്ടെത്തിയത്. എൻ കെ കണ്ണൻ മാർക്കിട്ട വിഷയത്തിനൊഴികെ മറ്റെല്ലാ വിഷയങ്ങളിലും വിജയിച്ചതാണ് സംശയങ്ങൾക്കിടയാക്കിയതെന്നും വിദ്യാർത്ഥി പറയുന്നു.

ഒന്നാം വർഷത്തിൽ ക്ലാസ് ചാർജ് ഉണ്ടായിരുന്ന അദ്ധ്യാപകനാണ് എൻ.കെ കണ്ണൻ. സൗഹൃദപരമായി പെരുമാറിയിരുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തിൽ പൊരുത്തക്കേടുകൾ കണ്ട് തുടങ്ങിയപ്പോൾ അദ്ധ്യാപകനിൽ നിന്ന് അകലം പാലിച്ചിരുന്നുവെന്നും ഇതിന് പിന്നാലെയാണ് വൈരാ​ഗ്യത്തോടെ പെരുമാറിയതെന്നും പെൺകുട്ടി‌ പരാതിയിൽ പറയുന്നു. പീന്നിട് മൂന്നാം വർഷമായപ്പോൾ, ഇൻ്റേണൽ മാർക്കിൽ കാണിച്ച് തരാമെന്നും അദ്ധ്യാപകൻ ഭീഷണി മുഴക്കിയിരുന്നു.

കൃത്യസമയത്ത് തന്നെ അസൈൻമെന്റും മറ്റും വച്ചിരുന്നത് കൊണ്ടുതന്നെ വിദ്യാർത്ഥിനിക്ക് മികച്ച മാർ‌ക്ക് ലഭിച്ചിരുന്നു. എല്ലാ വിഷയങ്ങളുടെയും ഇന്റേണൽ മാർക്ക് അടയാളപ്പെടുത്തി ക്ലാസ് ​ഗ്രൂപ്പിലിട്ട പിഡിഎഫിൽ 14 മാർക്ക് എന്നാണ് രേഖപ്പെടുത്തിയത്. എന്നാൽ പരീക്ഷാഫലം വന്നപ്പോൾ‌ വിദ്യാർ‌ത്ഥിനി രണ്ട് വിഷയങ്ങൾക്ക് പരാജയപ്പെടുകയായിരുന്നു. ജയിക്കുമെന്ന് ഉറപ്പുള്ള വിഷയത്തിൽ തോറ്റതോടെ
ഉത്തരക്കടലാസ് റിവാല്യുവേഷന് കൊടുക്കുകയായിരുന്നു. ഒരു വിഷയത്തിന് വിജയിച്ചെങ്കിലും മറ്റൊരു വിഷയത്തിന് തോറ്റു.

കാരണം തിരക്കി സർവകലാശാലയിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇന്റേണൽ മാർക്കിന്റെ കുറവാണ് തോൽവിക്ക് പിന്നിലെ കാരണമെന്ന് അറിഞ്ഞത്. 14 മാർക്ക് ഉണ്ടായിരുന്നത് നാല് മാർക്കെന്നാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ആസൂത്രിതമായാണ് ഇത് സംഭവിച്ചതെന്നും അദ്ധ്യാപകൻ വൈരാ​ഗ്യം കാണിച്ചതാണെന്നും മനസിലായതെന്നും ബിരുദ വിദ്യാർ‌ത്ഥിനി പറയുന്നു.

Tags: Keralavarma College TrissurInternal Mark
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies