അടൽ സേതുവിൽ വിള്ളലോ? പാലം ഭീഷണിയിൽ? കോൺഗ്രസിന്റെ 'ആശങ്കയ്ക്ക്' മറുപടിയുമായി പദ്ധതി മേധാവി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

അടൽ സേതുവിൽ വിള്ളലോ? പാലം ഭീഷണിയിൽ? കോൺഗ്രസിന്റെ ‘ആശങ്കയ്‌ക്ക്’ മറുപടിയുമായി പദ്ധതി മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 08:45 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അടൽ സേതു കടൽപ്പാലത്തിൽ വിള്ളൽ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺ​ഗ്രസ് നടത്തുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി MMRDA (മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റി). അടൽ സേതുവിൽ വിള്ളലുകൾ സംഭവിച്ചുവെന്ന തരത്തിൽ ചില കിംവദന്തികൾ ഉയരുന്നുണ്ടെന്നും പാലത്തിൽ വിള്ളലുകൾ സംഭവിച്ചിട്ടില്ലെന്നും MMRDA വ്യക്തമാക്കി.

മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ (MTHL) വിള്ളലുകളുണ്ടെന്ന തരത്തിൽ കിംവദന്തികളാണ് പ്രചരിക്കുന്നത്. അത് പാലത്തിൽ സംഭവിച്ച വിള്ളലുകളല്ല. പാലവുമായി ബന്ധപ്പിക്കുന്ന അപ്രോച്ച് റോഡിലെ വിള്ളലുകളാണ് ദൃശ്യങ്ങളിൽ പ്രചരിക്കുന്നതെന്നും അടൽ സേതുവിനെ അപകീർത്തിപ്പെടുത്തുന്നത് ദയവായി അവസാനിപ്പിക്കണമെന്നും MMRDA വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കിയതിന്റെ അപാകതകൾ മൂലമല്ല വിള്ളലുകൾ ഉണ്ടായതെന്നും അടൽസേതു പാലത്തിന് യാതൊരു തരത്തിലുള്ള ഭീഷണിയുമില്ലെന്നും MMRDA കൂട്ടിച്ചേർത്തു.

വിള്ളൽ സംഭവിച്ചിരിക്കുന്നത് അടൽ സേതു പാലത്തിൽ അല്ലെന്നും സർവീസ് റോഡിലാണെന്നും അടൽസേതു പദ്ധതിയുടെ മേധാവി കൈലാഷ് ഗനതാരയും അറിയിച്ചു. വിള്ളലുണ്ടായത് സർവീസ് റോഡിലാണ്. താത്കാലിക കണക്ഷൻ റാംപ് എന്ന നിലയിൽ നിർ‌മിച്ചിരിക്കുന്ന റോഡാണിത്. തീരദേശ റോഡ് നിർമിച്ചിട്ടില്ലാത്തതിനാൽ പ്രധാന പാലവുമായി ബന്ധിപ്പിക്കാൻ പദ്ധതിയുടെ അവസാനഘട്ടത്തിൽ തയ്യാറാക്കിയ ഭാഗമാണിത്. ചെറിയ വിള്ളലുകളാണ് ഇവിടെയുണ്ടായിരിക്കുന്നത്. അത് ഇന്നുതന്നെ പുതുക്കി പണിയുന്നതാണ്. ഇതുകാരണം ഏതെങ്കിലും തരത്തിലുള്ള ​ഗതാ​ഗത തടസമോ പൊതുജനങ്ങൾക്ക് മറ്റ് പ്രയാസങ്ങളോ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും കൈലാഷ് ഗനതാര വ്യക്തമാക്കി.

മഹാരാഷ്‌ട്ര കോൺ​ഗ്രസ് അദ്ധ്യക്ഷൻ നാനാ പടോലെയായിരുന്നു അടൽ സേതുവിൽ വിള്ളൽ സംഭവിച്ചെന്ന് ആരോപിച്ചത്. ദക്ഷിണ മുംബൈ നഗരത്തെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമാണ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് അഥവാ അടൽ സേതു. പാലത്തിന്റെ നിർമാണം നിലവാരം കുറഞ്ഞതാണെന്നും റോഡിന്റെ ഒരുവശം ഒരടിയോളം ഇടിഞ്ഞുപോയതായും നാനാ പടോലെ ആരോപിച്ചു. ഉദ്ഘാടനം നടന്ന് മൂന്ന് മാസത്തിനുള്ളിൽ ‘അടൽ സേതു പാലത്തിലുണ്ടായ വിള്ളൽ’ ജനജീവിതത്തിന് ഭീഷണി ഉയർത്തുന്നതാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ വാദിച്ചു. അഴിമതി ആരോപണം കൂടി ഉന്നയിച്ച കോൺഗ്രസ് അദ്ധ്യക്ഷന് വിശദമായ മറുപടി നൽകിയിരിക്കുകയാണ് അടൽസേതു പദ്ധതി മേധാവിയും MMRDAയും. കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകനെക്കൊണ്ട് കാൽ കഴുകിച്ചതിന്റെ പേരിൽ വിവാദത്തിലായ നേതാവ് കൂടിയാണ് വിള്ളൽ ആരോപണം ഉന്നയിച്ച നാനാ പടോലെ.

Tags: MMRDAMumbainana patoleMumbai Trans Harbour LinkAtal Setuservice roadcracks
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies