1985 ജൂൺ 23; കനിഷ്ക വിമാനദുരന്തത്തിന് 39 വർഷം; ഖലിസ്ഥാൻ ഭീകരതയിൽ പൊലിഞ്ഞത് 329 ജീവനുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1985 ജൂൺ 23; കനിഷ്ക വിമാനദുരന്തത്തിന് 39 വർഷം; ഖലിസ്ഥാൻ ഭീകരതയിൽ പൊലിഞ്ഞത് 329 ജീവനുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 02:53 pm IST
Facebook
Twitter
WhatsAppTelegram

ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നായ കനിഷ്കാ വിമാനദുരന്തം നടന്നിട്ട് ഇന്നേക്ക് 39 വർഷം. 1985 ജൂൺ 23-നാണ് എയർ ഇന്ത്യയുടെ കനിഷ്‌ക എന്നുപേരുള്ള ബോയിം​ഗ് വിമാനത്തിൽ ഖലിസ്ഥാൻ ഭീകരർ ബോംബാക്രണം നടത്തിയത്. 268 കനേഡിയൻ പൗരന്മാരും 27 ബ്രിട്ടീഷ് പൗരന്മാരും 24 ഭാരത പൗരന്മാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു. ഇതിൽ ഏതാണ്ട് 82 കുട്ടികൾ ഉണ്ടായിരുന്നു. കാനഡയിലെ മൊൺട്രിയലിൽനിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് വിമാനം തകർന്നുവീണത്.

പഞ്ചാബിലെ അമൃത്സറിലുള്ള സുവർണ ക്ഷേത്രത്തിൽ നടന്ന ബ്ലൂസ്റ്റാർ ഓപ്പറേഷൻ പ്രതികാരമെന്നോണം സിഖ് ഭീകരവാദ സംഘടനകളാണ് വിമാനം ബോംബുവച്ച് തകർത്തത്. സിഖ് ഭീകര സംഘടനയായ ബബ്ബർ ഖൽസയാണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

329 കനിഷ്ക മരണങ്ങളിൽ 131 മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ അവശിഷ്ടങ്ങൾ അയർലൻഡ് തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ ചിതറിക്കിടക്കുകയായിരുന്നു. ഇരകളായ 329 പേരിൽ 278 പേരും കനേഡിയൻ പൗരന്മാരായിരുന്നുവെങ്കിലും അവർ ഭാരത വംശജരായിരുന്ന എന്നത് കാരണമാണ് കാനഡ നിസംഗത പുലർത്തിയത്

ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷനും സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് കനേഡിയൻ കമ്മീഷൻ ഓഫ് എൻക്വയറി കണ്ടെത്തിയിരുന്നു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്നുപേരിട്ട സൈനിക നടപടി സിഖ് ഭീകരവാദ സംഘടനകൾക്കുണ്ടാക്കിയ അമർഷമാണ് സ്‌ഫോടനത്തിന് പിന്നിലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കനേഡിയൻ സർക്കാർ നടത്തിയ അന്വേഷണവും വിചാരണയും 20 വർഷം നീണ്ടു. ബോംബ് നിർമ്മിച്ച ഇന്ദ്രജിത്ത് സിങ് റയാത്ത് എന്നയാൾക്ക് 10 വർഷം തടവ് ശിക്ഷ ലഭിച്ചുവെങ്കിലും ഗൂഢാലോചന നടത്തിയവർ അടക്കമുള്ളവർ ശിക്ഷിക്കപ്പെട്ടില്ല.

യഥാർത്ഥത്തിൽ നടന്നതിലും എത്രയോ വലിയ ദുരന്തമാണ് ഖാലിസ്ഥാനികൾ പദ്ധതിയിട്ടത്.അതേ ദിവസം തന്നെ ജപ്പാനിൽ നിന്ന് പൊങ്ങുന്ന എയർ ഇന്ത്യ 301 വിമാനത്തിൽ മറ്റൊരു ബോംബ് പൊട്ടിക്കാൻ ഉദ്ദേശിച്ചിരുന്നു, എന്നാൽ വിമാനം ഉയരുന്നതിനു മുൻപ് തന്നെ അത് പൊട്ടിത്തെറിച്ചതിനാൽ മറ്റൊരു ദുരന്തം ഒഴിവായി.

Tags: Khalistan TerrorisamKanishka Bombing
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies