റഷ്യയിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി; ഏറെയും പോലീസുകാർ; മരണ സംഖ്യ ഇനിയുമുയർന്നേക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി; ഏറെയും പോലീസുകാർ; മരണ സംഖ്യ ഇനിയുമുയർന്നേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 11:46 am IST
Facebook
Twitter
WhatsAppTelegram

മോസ്കോ: റഷ്യയിലെ ഡാഗെസ്താനിൽ ആരാധനാലയങ്ങൾക്കുനേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി.

റഷ്യയിലെ കോക്കസസ് പ്രവിശ്യയിലെ ഡർബെന്റ്, മഖാച്കല നഗരങ്ങളിലെ പള്ളികൾ, ജൂത ആരാധനാലയങ്ങൾ പൊലിസിന്റെ ട്രാഫിക് സ്റ്റോപ്പ് എന്നിവിടങ്ങളിലാണ് വെടിവയ്പ്പുണ്ടായത്. ആരാധനാലയങ്ങളിൽ കടന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. കൂടാതെ വൈദികനെ കഴുത്തറുത്തു കൊലപ്പെടുത്തി. പിന്നീട് ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കി.

അതെ സമയം തന്നെ ഡർബന്ദ് നഗരത്തിലെ പോലീസ് ചെക്ക്‌പോസ്റ്റിനെ ഭീകരർ ആക്രമിച്ചു. ഈ ക്രൂരമായ ആക്രമണത്തിൽ 17 പേർ മരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും പോലീസുകാരാണെന്നാണ് റിപ്പോർട്ട്.

ഇതിനെ തുടർന്ന് ഭീകരാക്രമണം നടന്ന നഗരങ്ങളിലേക്ക് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. സുരക്ഷാസേനയുടെ ആക്രമണത്തിൽ 6 ഭീകരർ കൊല്ലപ്പെട്ടു.

ഐഎസ് ആണ് ഈ ഭീകരാക്രമണം നടത്തിയത് എന്നാണ് നിഗമനം . നേരത്തെ, കഴിഞ്ഞ മാർച്ചിൽ റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ സംഗീതപരിപാടി നടന്ന വേദിയിൽ ഐഎസ് ഭീകരർ നടത്തിയ ഭീകരാക്രമണത്തിൽ 137 പേർ കൊല്ലപ്പെട്ടു.

അതേസമയം ഡാഗെസ്താനിൽ തീവ്രവാദികളുടെ ആക്രമണത്തിൽ പതിനഞ്ചിലധികം പോലീസ് ഉദ്യോഗസ്ഥർ ഇരകളായതായി മേഖലാ മേധാവി സെർജി മെലിക്കോവിനെ ഉദ്ധരിച്ച് റഷ്യൻ വാർത്ത ഏജൻസി ആയ ടാസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡെർബെൻ്റിലെ ഓർത്തഡോക്സ് പള്ളിയിൽ നാൽപ്പത് വർഷത്തിലേറെ സേവനമനുഷ്ഠിച്ച്‌ വരുന്ന ഫാദർ നിക്കോളായ് കൊല്ലപ്പെട്ടു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Russian terror attack
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies