എക്സൈസ് മന്ത്രിയുടെ രാജി കോൺഗ്രസ് ആവശ്യപ്പെടാത്തതെന്തുകൊണ്ട്? വിഷമദ്യ ദുരന്തത്തെക്കുറിച്ച് രാഹുൽ മൗനം പാലിക്കുന്നതെന്തുകൊണ്ട്?: രാജീവ് ചന്ദ്രശേഖർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എക്സൈസ് മന്ത്രിയുടെ രാജി കോൺഗ്രസ് ആവശ്യപ്പെടാത്തതെന്തുകൊണ്ട്? വിഷമദ്യ ദുരന്തത്തെക്കുറിച്ച് രാഹുൽ മൗനം പാലിക്കുന്നതെന്തുകൊണ്ട്?: രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 06:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തമിഴ്‌നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. തമിഴ്‌നാട് എക്‌സൈസ് മന്ത്രിയുടെ രാജി ഉൾപ്പെടെ ഡിഎംകെ സർക്കാരിൽ നിന്ന് എന്ത് നടപടികളാണ് ആവശ്യപ്പെടുന്നതെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ്സും വ്യക്തമാക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

“ഏറ്റവും വലിയ വിഷമദ്യ ദുരന്തങ്ങളിലൊന്നാണ് തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ദുരന്തം.ഭരണഘടനയെക്കുറിച്ച് ഇപ്പോഴും ബഹളമുണ്ടാക്കുകയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന രാഹുലിന്റെ കോൺഗ്രസ് തമിഴ്‌നാട്ടിലെ തങ്ങളുടെ INDI സഖ്യകക്ഷിയുടെ സർക്കാരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല എന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്.

തമിഴ്‌നാട് എക്‌സൈസ് മന്ത്രിയോട് എത്രയും വേഗം രാജി ആവശ്യപ്പെടുന്നത് ഉൾപ്പെടെ ഡിഎംകെ സർക്കാരിൽ നിന്ന് എന്ത് നടപടികളാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും വ്യക്തമാക്കണം . കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ നഷ്ടം എങ്ങനെ ലഘൂകരിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും “അദ്ദേഹം പറഞ്ഞു .

“പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എങ്ങനെയെങ്കിലും കുറച്ച് പണം നൽകി എന്നെന്നേക്കുമായി നഷ്ടപരിഹാരം നൽകാമെന്ന ഈ വിശ്വാസം തന്നെ നാണക്കേടാണ്. തമിഴ്‌നാട്ടിലെ ഈ ദുരന്തത്തെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിക്കുകയും പരിഹരിക്കേണ്ടത് എങ്ങനെയെന്ന് പറയുകയും ചെയ്യേണ്ടത് പ്രധാനമാണ്. തമിഴ്‌നാട്ടിലെ INDI സർക്കാരിന്റെ അവഗണനയുടെ അനന്തരഫലമായി ജീവൻ നഷ്ടപ്പെട്ട 56 പേരുടെ കുടുംബാംഗങ്ങളുടെ ജീവിതം അദ്ദേഹം എങ്ങനെ നന്നാക്കും, ”അദ്ദേഹം ചോദിച്ചു.

അതിനിടെ 57 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി ദുരന്തവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ബിജെപി നേതാക്കളുടെ സംഘം ഗവർണർ ആർഎൻ രവിയെ രാജ്ഭവനിൽ സന്ദർശിച്ചു.

തിങ്കളാഴ്ച ജില്ലാ ഭരണകൂടം പുറത്തുവിട്ട പുതുക്കിയ വിവരമനുസരിച്ച് അനധികൃത മദ്യം കഴിച്ച് തമിഴ്‌നാട്ടിൽ മരിച്ചവരുടെ എണ്ണം 57 ആയി. സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ 156 പേരാണ് അനധികൃത മദ്യം കഴിച്ച് ചികിത്സയിൽ കഴിയുന്നത്.

Tags: Kallakurichi hooch tragedy
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies