ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സിബിഎ അറസ്റ്റ് ചെയ്തത്. കേസിൽ ഇടക്കാലം ജാമ്യം സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ കെജ്രിവാൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
കെജ്രിവാളിനെ അറസ്റ്റ് ചെയ്തുവെന്ന തരത്തിൽ ഇന്നലെ വാർത്തകർ പുറത്തുവന്നിരുന്നു. ആംആദ്മി പാർട്ടി നേതാക്കൾ തന്നെയാണ് ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തിയത്. എന്നാൽ സിബിഐ കെജ്രിവാളിനെ ജയിലിൽ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായത്.
നേരത്തെ, വിചാരണ കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു. കെജ്രിവാളിനെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്ന് ഇഡി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.