ഗോൾ പിറന്നില്ല; ഒടുവിൽ ബെൽജിയം പ്രീ ക്വാർട്ടറിലേക്ക്; കണ്ണീരോടെ മടങ്ങി യുക്രെയ്ൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഗോൾ പിറന്നില്ല; ഒടുവിൽ ബെൽജിയം പ്രീ ക്വാർട്ടറിലേക്ക്; കണ്ണീരോടെ മടങ്ങി യുക്രെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 12:55 am IST
Facebook
Twitter
WhatsAppTelegram

യൂറോ കപ്പിലെ യുക്രെയ്ൻ – ബെൽജിയം നിർണായക മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. പോയിന്റ് നിലയിൽ തുല്യരായിരുന്ന ഇരു ടീമുകൾക്കും പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റ് നേടാൻ മത്സരം നിർണായകമായിരുന്നു. ഗോൾരഹിത സമനിലയിലാണ് മത്സരം അവസാനിച്ചതെങ്കിലും ഗോൾ വ്യത്യാസം കണക്കിലെടുത്ത് യുക്രെയ്‌ന് പുറത്തേക്കുളള വഴി തെളിയുകയായിരുന്നു.

ഗ്രൂപ്പിലെ സ്ലൊവാക്യ റൊമാനിയ മത്സരം സമനിലയിലായതോടെയാണ് യുക്രെയ്‌ന് കണ്ണീരോടെ മടങ്ങേണ്ടി വന്നത്. ആദ്യ കളിയിൽ റൊമാനിയയോട് നേരിട്ട  തോൽവി (3-0) ക്ക് യുക്രെയ്‌ന് വലിയ വിലയാണ് നൽകേണ്ടി വന്നത്.  നാല് പോയിന്റുകൾ നേടിയിട്ടും യൂറോയുടെ ചരിത്രത്തിൽ പ്രീ ക്വാർട്ടർ കാണാതെ പുറത്തുപോകേണ്ടി വന്ന ടീമാണ് യുക്രെയ്ൻ.

ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായിട്ടാണ് ബെൽജിയം പ്രീ ക്വാർട്ടറിലേക്ക് കടന്നത്. ഏഴാം മിനിറ്റിൽ തന്നെ ബെൽജിയം ക്യാപ്റ്റൻ കെവിൻ ഡിബ്രുയിന് വഴിയൊരുക്കിയെങ്കിലും വിജയം കണ്ടില്ല. ആദ്യ 40 മിനിറ്റിൽ 45 തവണയാണ് ഡിബ്രുയിന്റെ കാലിൽ പന്ത് എത്തിയത്. എന്നാൽ ഒരിക്കൽ പോലും ലക്ഷ്യത്തിലെത്തിയില്ല

രണ്ടാം പകുതിയിൽ യുക്രെയ്ൻ കൂടുതൽ ആക്രമണം പുറത്തെടുത്തു. അവസരങ്ങൾ തുറന്നെങ്കിലും ഗോളാക്കാൻ കഴിഞ്ഞില്ല. 82 ാം മിനിറ്റിൽ റസ്‌ലാനിലൂടെ ലഭിച്ച അവസരവും മുതലാക്കാനായില്ല. പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ സമനില മതിയെന്നിരിക്കെ യുക്രെയ്ൻ ഗോൾ അടിക്കുന്നത് തടയാനായിരുന്നു ബെൽജിയം കൂടുതൽ ശ്രദ്ധിച്ചത്.

റുമാനിയ, ബെൽജിയം, സ്ലൊവാക്യ, യുക്രെയ്ൻ ടീമുകളായിരുന്നു ഗ്രൂപ്പ് ഇയിൽ ഉണ്ടായിരുന്നത്. നാല് ടീമുകളും മൂന്ന് പോയിന്റുകൾ വീതം നേടി തുല്യത പാലിച്ചതിനെ തുടർന്നാണ് അവസാന മത്സരം എല്ലാ ടീമിനും നിർണായകമായത്. കഴിഞ്ഞ ദിവസം റുമാനിയയെ 2-0 ത്തിന് തോൽപിച്ചതോടെയാണ് ബെൽജിയത്തിന് സാധ്യതകൾ തെളിഞ്ഞത്.

Tags: യുക്രെയ്ൻ - ബെൽജിയം
Share
Tweet
SendShare

More News from this section

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

Latest News

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies