തെന്നിന്ത്യൻ സിനിമാ രംഗത്തെ ഒരു കാലത്തെ സൂപ്പർതാരമായിരുന്നു വിജയശാന്തി. തെലുങ്ക് സിനിമാ ലോകത്താണ് വിജയശാന്തി കൂടുതൽ സജീവമായത്. ലേഡി സൂപ്പർസ്റ്റാർ, ലേഡി അമിതാഭ്, ആക്ഷൻ ക്യൂൻ ഓഫ് ഇന്ത്യൻ സിനിമ എന്നെല്ലാമാണ് വിജയശാന്തിയെ ആരാധകർ വിളിച്ചത്. തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി 187 ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. 1990ൽ പുറത്തിറങ്ങിയ ‘വൈജയന്തി ഐപിഎസ്’ എന്ന ചിത്രത്തെക്കുറിച്ചാണ് ആരാധകർ ഇപ്പോഴും സംസാരിക്കുന്നത്. സിനിമയിൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുകയാണ് വിജയശാന്തി .
നന്ദമുരി കല്യാൺ റാമിനെ നായകനാക്കി പ്രദീപ് ചിലുഗുരി സംവിധാനം ചെയ്യുന്ന NKR21 എന്ന ചിത്രത്തിലാണ് വിജയശാന്തി വൈജയന്തി ഐപിഎസ് ആയി അഭിനയിക്കുന്നത്. വിജയശാന്തിയുടെ 21-ാമത്തെ ചിത്രമാണിത്.താരത്തിന്റെ ജന്മദിനമായ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസറും പുറത്തു വിട്ടിരുന്നു.
അശോക ക്രിയേഷൻസിന്റെയും എൻടിആർ ആർട്സിന്റെയും ബാനറിൽ അശോക് വർദ്ധൻ മുപ്പയും സുനിൽ ബാലുസുവും ചേർന്നാണ് NKR21 നിർമ്മിക്കുന്നത് . നിലവിൽ ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കുന്ന ചിത്രത്തിൽ സോഹൽ ഖാൻ, സായി മഞ്ജരേക്കർ, ശ്രീകാന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.















