കൊല്ലം: മദ്ധ്യവയസ്കന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കടയ്ക്കൽ സ്വദേശി ബൈജുവാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും ഇതിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം ജീർണിച്ച ശേഷം മൃഗങ്ങളും മറ്റും കടിച്ചുവലിക്കാൻ ശ്രമിച്ചപ്പോൾ നിലത്തു വീണതാകാമെന്നും പൊലീസ് സംശയിക്കുന്നു.
ഭാര്യയും മക്കളുമായി അകന്നു താമസിക്കുന്ന ബൈജുവിനെ, സഹോദരൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഒരാഴ്ചയോളം നിരന്തരം ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് ബൈജുവിന്റെ വീട്ടിലേക്ക് സഹോദരനെത്തിയപ്പോഴാണ് മൃതദേഹം ജീർണിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.