ആഷാഢ ഗുപ്ത നവരാത്രി അഥവാ വാരാഹി നവരാത്രി: 2024 ജൂലൈ 6 ശനി മുതൽ 2024 ജൂലൈ 15തിങ്കൾ വരെ; ആചാരവും അനുഷ്ഠാനവും അറിയാം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ആഷാഢ ഗുപ്ത നവരാത്രി അഥവാ വാരാഹി നവരാത്രി: 2024 ജൂലൈ 6 ശനി മുതൽ 2024 ജൂലൈ 15തിങ്കൾ വരെ; ആചാരവും അനുഷ്ഠാനവും അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 02:38 pm IST
FacebookTwitterWhatsAppTelegram

എവർക്കും ഗുപ്ത നവരാത്രി ( വാരാഹി നവരാത്രി ) ആശംസകൾ.

നവരാത്രി വർഷത്തിൽ നാല് തവണ ആഘോഷിക്കപ്പെടുന്നു, അതിൽ രണ്ടെണ്ണം വളരെ ഗംഭീരമായി ആഘോഷിക്കപ്പെടുന്നു. ആദ്യത്തേത് ചൈത്രമാസത്തിൽ ആഘോഷിക്കുന്ന ചൈത്ര നവരാത്രിയും രണ്ടാമത്തേത് അശ്വിൻ മാസത്തിലെ ശാരദിയ (അശ്വിന) നവരാത്രിയുമാണ്. രഹസ്യമായി ആഘോഷിക്കുന്ന രണ്ടാമത്തെ രണ്ട് നവരാത്രികളുണ്ട്. ഈ നവരാത്രി വ്രതം സാധാരണക്കാരിൽ നിന്ന് വേറിട്ട് ജീവിക്കുന്നവരാണ് ചെയ്യുന്നത്. ഈ ഗുപ്ത നവരാത്രികൾ മാഘത്തിലും ആഷാഢ മാസത്തിലുമാണ് ആഘോഷിക്കുന്നത്. ഈ ഗുപ്ത നവരാത്രിയിൽ ദേവിയെ ആരാധിക്കുന്നതിലൂടെ ഒരാൾക്ക് പത്ത് മഹാവിദ്യകളുടെ നേട്ടം കൈവരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ആഷാഡ മാസത്തിലേ ശുക്ലപക്ഷം പ്രഥമ മുതൽ നവമി വരെയുള്ള തിഥികൾ ഗുപ്ത നവരാത്രിയായി ആരാധിക്കപ്പെടുന്നു.

ശ്രീ വിദ്യാ ഉപാസകർ വാരാഹി ദേവിയേ ഈ നവരാത്രിയിൽ 9 ഭാവങ്ങളിൽ ഉപാസന ചെയ്യും.

പ്രഥമ – ലഘു വാരാഹി
ദ്വതീയ – സ്വപ്ന വാരാഹി
ത്രിതീയ – തിരസ്കരണി
ചതുർത്ഥി – ധൂമ്ര വാരാഹി
പഞ്ചമി – വാർത്താളി
ഷഷ്ഠി – വശ്യ വാരാഹി
സപ്തമി- കിരാത വാരാഹി
അഷ്ടമി – അസ്ത്ര വാരാഹി’
നവമി – മഹാ വാരാഹി

ഇതിൽ പ്രഥമ മുതൽ അഷ്ടമി വരെ ഉള്ള വാരാഹി കല ഒന്നിക്കുമ്പോഴാകുന്നു മഹാവാരാഹി സ്വരൂപം

മഹാ വാരാഹി ദേവി
തന്ത്ര ശാസ്ത്രത്തിൽ, വളരെ പ്രാധാന്യമുള്ള ശാക്ത ദർശനത്തിൽ, ദേവി ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളുടെ ആരാധനാ ക്രമങ്ങളും ഉപാസനാ രീതികളും പ്രദിപാദിച്ചിട്ടുണ്ട്. അതിൽ ശ്രീ കുലം, കാളി കുലം എന്ന രണ്ട് വർഗ്ഗീകരണമുണ്ട്. ദക്ഷിണം, വാമം എന്ന രണ്ട് മാർഗ്ഗഭേദവുമുണ്ട് ഇതിൽ ശ്രീ കുലം ദേവി ലളിതാപരമേശ്വരിയിൽ അധിഷ്ഠിതമാണ് കാളി കുലം കാളി ദേവിയിൽ അധിഷ്ഠിതമാണ്. ഇതിൽ ശ്രീ കുലത്തിൽ പരമോന്നത ദേവികളിൽ ഒന്നാണ് മഹാ വാരാഹി, കാളി കുലത്തിൽ അഷ്ടമാതൃക്കളിൽ ഒന്നായി ആവരണ പൂജയിൽ ദേവിവരും, കൂടാതെ വജ്രായനത്തിൽ വജ്ര വാരാഹിയായി ദേവിക്ക് സ്ഥാനമുണ്ട്,

ദേവി ഈ ബ്രഹ്മാണ്ഡത്തിന്റെ രക്ഷാ നായികയാകുന്നു. ലളിതാ മഹാ ത്രിപുരസുന്ദരിയുടെ ശക്തി സേനയുടെ സേനാ നായികയാകുന്നു. ദേവി കിരി ചക്രത്തിൽ ആരൂഢയായി ദുഷ്ടനിഗ്രഹവും ജഗത്പരിപാലനവും നടത്തുന്നു. ദേവിയുടെ ഭൈരവൻ ഉന്മത്ത ഭൈരവനാകുന്നു, ദക്ഷിണാമ്നായ മഹാ വിദ്യയാകുന്നു വാരാഹി, ദേവിയുടെ അംഗ വിദ്യകളായി ലഘു വാരാഹി ( ഉന്മത്ത വാരാഹി) സ്വപ്ന വാരാഹി, തിരസ്കരണി എന്നിവരാകുന്നു,
ദേവി വാരാഹി വിശുക്രൻ എന്ന ദൈത്യനെ വധിച്ച് ഭണ്ഡാസുര യുദ്ധ ത്തിൽ വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചു

ദേവിയുടെ മുഖം വരാഹത്തിന്റെ ആകുന്നു (പന്നിമുഖി, സൂകര മുഖം ).ആ മുഖത്തിൽ ഭു വാരാഹി രൂപത്തിൽ ദേവി ഈ ഭൂമിയെ തന്നെ ധരിക്കുന്നു.ദേവിയുടെ മുഖ്യ ആയുധം ഹലവും, മുസലവുമാകുന്നു. ഇവ ഭൂമിയുമായി ബന്ധപ്പെട്ട ആയുധമാകുന്നു ഈ ആയുധങ്ങൾ കൃഷിക്കായി ഉപയോഗിക്കുന്നു ഹലം ഭൂമി ഉഴുതു മറിക്കാനും വിത്തു പാകാനായി വഴി തെളിയിക്കാനും ഉപയോഗിക്കും. മുസലം അധവാ ഉലക്ക ഇടിച്ചുറപ്പിക്കാനും ഉപയോഗിക്കുന്നു. ഇതിനു ആന്തരികമായ തത്ത്വമുണ്ട്. വാരാഹി കുണ്ഡലിനി ശക്തിയാണ്. ദേവിയുടെ ഹലം എന്ന ആയുധം കുണ്ഡലിനി ഉണർന്ന് നാഡിയിൽ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ അകറ്റി സഹസ്രാരത്തിലേക്കുള്ള വഴി തെളിയിക്കും” വാരാഹി മന്ത്രത്തിലുള്ള “O” കാരം ഹല ശക്തിയാകുന്നു. മുസലം ( ഉലക്ക ) ഉറങ്ങി കിടക്കുന്ന കുണ്ഡലിനി സർപ്പത്തെ ഉണർത്തും ,ഇവിടെ വാരാഹി മന്ത്രത്തിലുള്ള ” ഹും “കാരം മുസല ശക്തിയാകുന്നു ,

ദേവിയുടെ മന്ത്രത്തിൽ ഉള്ള നാലു” ഠ ” കാരം ബ്രഹ്മ ,വിഷ്ണു, രുദ്ര, ഗ്രന്ഥിയേയും ഭേദിച്ച് ബ്രഹ്മകപാല ഭേദനം നടത്തി ആത്മ ശക്തിയെ പരമപദമേറ്റുന്നു. മന്ത്രത്തിലുള്ള “ഗ്ലൗം” എന്ന ബീജം ഭൂമി തത്ത്വമാകുന്നു. ഇത് കുണ്ഡലിനി ബീജവുമാകുന്നു

വാരാഹി ദേവി അതി ഗുപ്തമായ ശക്തി വിശേഷമാകുന്നു. അനാഹത നാദം ശ്രവിച്ച് അഥവാ ഹൃദയ സ്പന്ദം ശ്രവിച്ചു തുരീയ യാമത്തിൽ ഈ മന്ത്രം സാധന ചെയ്യാൻ വിധി ഉള്ളൂ ഇതിൽ നിന്നും മനസ്സിലാക്കുക. അത്രമാത്രം എകാഗ്രത വേണം ഈ സാധനയ്‌ക്ക്. ഗ്രന്ഥി ഭേദനം നടക്കുമ്പോൾ ചെറിയ ശ്രദ്ധക്കുറവു പോലും ചിത്തഭ്രമത്തിന് കാരണമാകും.

“ന ദിവാ സ്മരേത് വാർത്താളി” എന്നാണ് തത്വം , പകൽ വാരാഹി ദേവിയെ സ്മരിക്ക പോലും അരുത് എന്നർത്ഥം. അത് കൊണ്ട് തന്നെ സ്തിതപ്രജ്ഞനും പക്വതയും ഉള്ള വ്യക്തിക്ക് ഗുരു നേതൃത്വത്തിൽ വേണം ഈ ഉപാസന ചെയ്യാൻ
ഈ സാധന കൊണ്ട് ഒരുപാട് ഗുപ്ത ശക്തികൾ ഉണരും.അത് കൊണ്ട് ഗുരു പാദുക ,സമ്പ്രദായ പാദുക എന്നിവ ഇല്ലാതെ ഈ ശക്തിയെ നിയന്ത്രിക്കാനാകില്ല

അതിന് കാരണം വാരാഹി ദേവിയുടെ കൂടെ എഴ് ആധാര ശക്തികളാകുന്ന ഡാകിനി, രാകിനി , ലാകിനി ,കാകിനി, സാകിനി, ഹാകിനി, യാകിനി
എന്നിവർ സാധകന്റെ ശത്രുനാശത്തിനായി ഉണരും. അപ്പോൾ ശ്രദ്ധിക്കാത്ത പക്ഷം സ്വ നാശം തന്നെ സംഭവിക്കും. വാരാഹി യന്ത്രത്തിൽ മുപ്പത്തിമുക്കോടി ദേവതകൾ ആവരണമാകുന്നു. അത് കൊണ്ട് തന്നെ ബ്രഹ്മാണ്ഡ സഞ്ചാലന ശക്തി ആകുന്നു വാരാഹി.

വാരാഹി ദേവിയുടെ വേറെ ഒരു നാമം പഞ്ചമി എന്നാകുന്നു. ദേവിയുടെ പൂർണ്ണത കൈവരണമെങ്കിൽ അന്ധിനി, രുന്ധിനി, ജംഭിനി, മോഹിനി, സ്തംഭിനി എന്നീ പഞ്ച ശക്തികൾ ഒന്നിക്കണം എന്നതാണ് ഈ നാമത്തിനു കാരണം .

ശ്രീ വിദ്യാ പ്രകാരം ദേവിയുടെ സ്ഥാനം ആജ്ഞാ ചക്രത്തിലാകുന്നു.ഇവിടെ “ഭൂ വാരാഹി, സ്വപ്ന വാരാഹി, തിരസ്കരിണി ദേവി” എന്നിവയായി ദേവി രാജിക്കുന്നു. സകല ശരീരത്തിന്റെ പ്രവർത്തനം ദേവി തന്റെ ആജ്ഞാ ശക്തി കൊണ്ട് ആജ്ഞാ ചക്രത്തിലിരുന്ന് നിയന്ത്രണം ചെയ്യുന്നു.

ദേവിയുടെ മറ്റൊരു നാമം വാർത്താളി എന്നാകുന്നു.ദേവി സകല ബ്രഹ്മാണ്ഡ വാർത്തകളുടെ സ്രോതസ്സ് ആകുന്നു. ”ഐം ” അഥവാ ജ്ഞാന ബീജം മന്ത്രത്തിൽ വാർത്താളി ബീജമാകുന്നു,കൂടാതെ ദേവി ഈ ബ്രഹ്മാണ്ഡത്തിന്റെ ഗുരുത്വാകർഷണ ശക്തി കൂടി ആകുന്നു.

വാരാഹി ദേവിക്ക് അനേകം രൂപ ഭേദങ്ങൾ ഉണ്ട്. തന്ത്രത്തിലും, ശാബരത്തിലും മുഖ്യമായി മഹാ വാരാഹി ആകുന്നു മൂല സ്വരൂപം.
ഇവിടെ ദേവിഅഷ്ട ഭുജയായി വിരാജിക്കുന്നു. ദണ്ഡിനി എന്നും ഈ രൂപത്തെ അറിയപ്പെടുന്നു. ശ്രീ വിദ്യ ക്രമത്തിൽ ആരാധന ചെയ്യുന്ന വാരാഹി രൂപം ഈ രൂപം തന്നെയാണ്. ഈ രൂപത്തിൽ നിന്നാകുന്നു മറ്റു വാരാഹി രൂപങ്ങൾ ആവിർഭവിച്ചത്

തന്ത്രശാസ്ത്ര വാരാഹിക്ക് പ്രകാരം ഒട്ടനവധി രൂപാന്തരങ്ങളുണ്ട്. സ്വപ്ന വാരാഹി, മഹിഷാരൂഢ വാരാഹി, ആദി വാരാഹി, സിംഹാരൂഢ വാരാഹി, അശ്വാരൂഢ വാരാഹി, ഉന്മത്ത വാരാഹി, ലഘു വാരാഹി, വാർത്താളി, പഞ്ചമി, ധൂമ്ര വാരാഹി, മൃത്യു വാരാഹി, അസ്ത്ര വാരാഹി, വശ്യ വാരാഹി, കിരാത വാരാഹി, മഹാ വാരാഹി എന്നിവ അതിൽ ചില രൂപണങ്ങളാണ്. ഈ രൂപാന്തരങ്ങളുമായുള്ള ആരാധനയെപ്പറ്റിയാണ് വാരാഹി തന്ത്രം പ്രതിപാദിക്കുന്നത്.

സപ്ത മാതൃക്കളിൽ വാരാഹി യമ ശക്തിയായി നിൽക്കുന്നു. എന്നാൽ മഹാ വാരാഹി രൂപത്തിൽ യമ മാതാവാകുന്നു. ദേവിയുടെ സാധന വാമം ദക്ഷിണം എന്ന രണ്ട് മാർഗ്ഗത്തിലും കൂടാതെ സംവരവിധാനത്തിലും പ്രചുര പ്രചാരം നേടിയതാണ്. സംവരത്തിൽ പന്നി മുഖി എന്ന നാമത്തിൽ പൂജാ വിധാനമുണ്ട്, ഒരു കാലത്ത് കേരളത്തിൽ വളരെ പ്രാധാന്യമുണ്ടായിരുന്ന വിദ്യ കൂടിയായിരുന്നു ഇത്. എന്നാൽ കാലാന്തരത്തിൽ ലുപ്തമായി.

ഇന്ന് പലരും ശ്രീ കൃഷ്ണപ്പരുന്ത് എന്ന സിനിമ കണ്ടാണ് വാരാഹിയെ വിലയിരുത്തുന്നത്. അതിൽ ചിത്രത്തിന്റെ രചയിതാവ് ദുർ മൂർത്തിയായി ആണ് ദേവിയെ ചിത്രീകരിച്ചത്. ഇത്രയും വായിച്ചതിൽ നിന്ന് മനസ്സിലാക്കുക, വാരാഹി യക്ഷി വന്നാലോ ഗരുഢൻ വന്നാലോ പലായനം ചെയ്യുന്ന വിദ്യ അല്ല . വാരാഹി തന്ത്രത്തിൽ ഒരു സന്ദർഭത്തിൽ പറയുന്നുണ്ട് രാവണന്റെ സേനാപതി ശ്രീരാമ ലക്ഷ്മണന്മാരെ വധിക്കാൻ വാരാഹി പ്രയോഗം ചെയ്യുന്നുണ്ട്. ആ സമയം അതറിഞ്ഞ് ആഞ്ജനേയൻ ദുർവ്വാസാ ഉപാസിത വാരാഹി മന്ത്രം കൊണ്ട് ഈ വിദ്യയെ നിർവീര്യമാക്കി ഇല്ലാത്ത പക്ഷം രാമായണത്തിന്റെ കഥ മറ്റൊന്നാകുമായിരുന്നു. ബലരാമന്റെ പ്രധാന ഉപാസന വിദ്യ മഹാ വാരാഹി ആയിരുന്നു, ഭഗവാൻ പരശുരാമൻ 21 വട്ടം ക്ഷത്രിയ വംശ നാശം നടത്തിയതും ഇതേ വാർത്താളി വിദ്യ കൊണ്ടാണ്, വാരാഹി ഉണർന്നാൽ ശത്രുവിന്റെ കുലം മുച്ചൂടായി പോകും.

ഇക്കൊല്ലത്തെ ആഷാഢ ഗുപ്ത നവരാത്രി അഥവാ വാരാഹി നവരാത്രി ജൂലൈ 6, ശനി മുതൽ ആരംഭിക്കും. അന്ന് പ്രഥമ തിഥി തുടങ്ങുന്നത് രാവിലെ 4.27 നാണ്. ജൂലൈ 14, ഞായർ ആഷാഢ മാസത്തിലെ ഗുപ്ത നവരാത്രിയുടെ അഷ്ടമി തിഥി ആയിരിക്കും. അഷ്ടമി കഴിഞ്ഞു നവമി തുടങ്ങുന്നത് ജൂലൈ 14, ഞായർ വൈകുന്നേരം 5 . 31 നാണ്.ജൂലൈ 15, തിങ്കൾ- ഗുപ്ത നവരാത്രിയുടെ അവസാന ദിവസമായ നവമിയായിരിക്കും.

യഥാവിധി ദീക്ഷകൾ സ്വീകരിക്കാത്തവർ മാർഗനിർദേശമില്ലാതെ ഉഗ്ര ദേവതകളുടെ മന്ത്രസാധന തീർത്തും ഒഴിവാക്കുക. ദിവസേനയുള്ള നവരാത്രി പ്രാർത്ഥനകൾക്കായി സ്തുതിയോ സ്തോത്രമോ നാമാവലിയോ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഈ ഗുപ്ത നവരാത്രിയിൽ ചില ഭക്ഷണ നിയന്ത്രണങ്ങൾ നടപ്പിൽ ചെയ്യുകയും ദൈനംദിന പ്രാർത്ഥനകൾ യാതൊരു മുടക്കവും കൂടാതെ നടത്തുകയും ചെയ്യുന്നത് പ്രയോജനകരമായിരിക്കും.

എഴുതിയത്
കിരൺ വിമലാനന്ദ മണ്ഡലി
ഫോൺ : 7994360610

Tags: SUBAshadha Gupt Navratri 2024Ashadha Gupt NavratriVarahi Navaratri
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

Latest News

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies