മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ ജീവിതയാത്രയെ കുറിച്ചുള്ള പുസ്തകങ്ങൾ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം.
വെങ്കയ്യ നായിഡുവിന്റെ 75-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പുസ്തകങ്ങളുടെ പ്രകാശനം നടത്തിയത്.
#WATCH | Prime Minister Narendra Modi releases three books on the life and journey of former Vice President M. Venkaiah Naidu via video conferencing. pic.twitter.com/dw3CCmtz2G
— ANI (@ANI) June 30, 2024
പ്രധാനമന്ത്രി പ്രകാശനം ചെയ്ത പുസ്തകങ്ങൾ ഇവയാണ്.
- “Venkaiah Naidu – Life in Service” ദി ഹിന്ദുവിൻറെ ഹൈദരാബാദ് എഡിഷൻ മുൻ റസിഡൻ്റ് എഡിറ്റർ എസ്. നാഗേഷ് കുമാർ എഴുതിയ ജീവചരിത്രം.
- “Celebrating Bharat – The Mission and Message of M. Venkaiah Naidu as 13th Vice–President of India” വെങ്കയ്യ നായിഡുവിന്റെ മുൻ സെക്രട്ടറി ഡോ. ഐ വി സുബ്ബ റാവു സമാഹരിച്ച ഫോട്ടോ ക്രോണിക്കിൾ
- “Mahaneta – Life and Journey of Shri M. Venkaiah Naidu” തെലുങ്ക് ഭാഷയിലെ ജീവചരിത്രം. സഞ്ജയ് കിഷോറാണ് രചന.
വാക്ചാതുര്യവും വിവേകവും വികസന വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന രീതികളും എക്കാലവും മുതൽക്കൂട്ടാണെന്ന് പ്രധാനമന്ത്രി വെങ്കയ്യ നായിഡുവിന് ജന്മദിനാശംസകൾ നേർന്ന് കൊണ്ടുള്ള കുറിപ്പിൽ പറഞ്ഞു.