കൈക്കുഞ്ഞുമായെത്തി ചാവേർ ആക്രമണം; നൈജീരിയയിൽ കൊല്ലപ്പെട്ടത് 18 ഓളം പേർ , 30 പേർക്ക് പരിക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൈക്കുഞ്ഞുമായെത്തി ചാവേർ ആക്രമണം; നൈജീരിയയിൽ കൊല്ലപ്പെട്ടത് 18 ഓളം പേർ , 30 പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 01:59 pm IST
FacebookTwitterWhatsAppTelegram

അബുജ: നൈജീരിയയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ബോർണോയിൽ ചാവേർ ആക്രമണം. പലയിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബോർണോയിലെ​ ​ഗ്വോസ പട്ടണത്തിൽ മൂന്നിടങ്ങളിലായി ശനിയാഴ്ചയായിരുന്നു ചാവേർ ആക്രമണം.

വിവാഹ ചടങ്ങിലും മരണാനന്തര ചടങ്ങിലുമുൾപ്പെടെ ചാവേർ എത്തി പൊട്ടിത്തെറിക്കുകയായിരുന്നു. വിവാഹവേദിയിൽ ചാവേറായി എത്തിയത് സ്ത്രീയാണ്. കുഞ്ഞിനെയും കൊണ്ടാണ് ഇവർ എത്തിയതെന്നും ചടങ്ങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പ്രാദേശിക പൊലീസ് പറഞ്ഞു.

കാമറൂണിലെ അതിർത്തിക്ക് സമീപമുള്ള ആശുപത്രിയിലും ചാവേറായത് സ്ത്രീയാണ്. മൂന്നിടങ്ങളിലെ ചാവേർ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ​ഗർഭിണികളും കൊല്ലപ്പെട്ടതായി ബോർണോ സ്റ്റേറ്റ് എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി മേധാവി ബർകിൻഡോ സെയ്ദു സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ നില ​ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഗുരുതരമായി പരിക്കേറ്റ 19 പേരെ പ്രവിശ്യാ തലസ്ഥാനമായ മെയ്ദുഗുരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ഒരു ​ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ നൈജീരിയൻ സൈന്യവും പൊലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദ സംഘടനകളായ ബോക്കോ ഹറാമിന്റെയും ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുടെയും ശക്തി കേന്ദ്രമാണ് ബോർണോ. ​ആക്രമണത്തിന് പിന്നിൽ ഈ ​ഗ്രൂപ്പുകളാകാനാണ് സാധ്യത.

ബൊക്കോ ഹറാം ഭീകരരുടെ പ്രധാനകേന്ദ്രമാണ് ബോർണോ സംസ്ഥാനം. 40,000 ത്തോളം ആളുകൾ ഇതിനോടകം ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. സംഘർഷങ്ങളും അക്രമങ്ങളും പതിവായതോടെ രണ്ട് മില്യനിലധികം ആളുകളാണ് ഇവിടെ നിന്നും പലായനം ചെയ്തത്.

Tags: nigeria
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies