ഐശ്വര്യദായകമായ ആഷാഢ അമാവാസി അഥവാ ഹലഹാരിണി അമാവാസി: ഈ ദിനം ലക്ഷ്മിദേവിയെ എങ്ങിനെ പ്രാർത്ഥിക്കണം? പ്രാധാന്യം, ആചാരം എന്നിവയറിയാം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ഐശ്വര്യദായകമായ ആഷാഢ അമാവാസി അഥവാ ഹലഹാരിണി അമാവാസി: ഈ ദിനം ലക്ഷ്മിദേവിയെ എങ്ങിനെ പ്രാർത്ഥിക്കണം? പ്രാധാന്യം, ആചാരം എന്നിവയറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2024, 09:53 pm IST
Facebook
Twitter
WhatsAppTelegram

ഒരു വർഷത്തിൽ ആകെ 12 അമാവാസികളാണുള്ളത്. ഹൈന്ദവ കാലഗണനാ സബ്രദായമനുസരിച്ച് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളായ തിഥികൾക്കും പക്ഷങ്ങളുടെ പൂർണ്ണതയായ അമാവാസി, പൗർണ്ണമി എന്നിവക്കു വളരെയേറെ പ്രാധാന്യമുണ്ട്. ഹിന്ദു കലണ്ടർ പ്രകാരം ഓരോ അമാവാസിയുടെയും , പൗർണ്ണമിയുടെയും പേരും പ്രാധാന്യവും വ്യത്യസ്തമാണ് . ഇതിൽ ആഷാഢമാസത്തിലെ അമാവാസി ദിനത്തെ ഹലഹാരിണി അമാവാസി എന്നാണ് വിളിക്കുന്നത്. നിരവധി ശുഭകരമായ യോഗങ്ങൾ രൂപം കൊള്ളുന്ന ഈ ദിവസത്തിന്റെ പ്രാധാന്യം പല മതഗ്രന്ഥങ്ങളിലും പരാമർശിച്ചിട്ടുണ്ട്.

പഞ്ചാംഗമനുസരിച്ച്, ഇത്തവണ ആഷാഢ മാസത്തിലെ അമാവാസി ജൂൺ 5 വെള്ളിയാഴ്ച രാവിലെ 04:58 AM മുതൽ ആരംഭിക്കും, അത് അടുത്ത ദിവസം അതായത് ജൂലൈ 6, ശനിയാഴ്ച രാവിലെ 04:27 വരെ നീളും.. അമാവാസി തിഥിയുടെ സൂര്യോദയം ജൂലൈ 5 വെള്ളിയാഴ്ചയായതിനാൽ ഹലഹാരിണി അമാവാസി ഉത്സവം ആഘോഷിക്കുന്നത് ഈ ദിവസമാണ്. ധ്രുവ, പത്മ എന്നീ രണ്ട് ശുഭ യോഗങ്ങളും ഈ ദിവസം ഉണ്ടാകും.

ഇതും വായിക്കുക

ആഷാഢ ഗുപ്ത നവരാത്രി അഥവാ വാരാഹി നവരാത്രി: 2024 ജൂലൈ 6 ശനി മുതൽ 2024 ജൂലൈ 15തിങ്കൾ വരെ; ആചാരവും അനുഷ്ഠാനവും അറിയാം……

 

ഹലഹാരിണി അമാവാസിയുടെ പ്രാധാന്യം

ഹലം എന്നതിന് കലപ്പ എന്നാണ് അർത്ഥം. ഇത് കൃഷിക്ക് ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് എന്നറിയാമല്ലോ. പണ്ടുകാലത്ത് കലപ്പയില്ലാതെ കൃഷി സാധ്യമല്ലായിരുന്നു.ആഷാഢ മാസത്തിലാണ് ഭാരതമെമ്പാടും പുതിയ കാർഷിക ചക്രം ആരംഭിക്കുന്നത്. കൃഷിക്ക് അനുയോജ്യമായ മഴക്കാലവും ഈ സമയത്താണ്. വർഷകാലം തുടങ്ങുമ്പോൾ കർഷകർ വയലുകൾ ഉഴുതുമറിക്കുകയും വിതയ്‌ക്കുകയും ചെയ്യും. നല്ല മഴ ഉള്ളതിനാൽ വിളകൾ പാകമാകും. അങ്ങിനെ പ്രകൃതിയുടെ അനുഗ്രഹം കർഷകരുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നൽകുന്നു.
ഇതിന്റെ തുടക്കമാണ് ആഷാഢ മാസത്തിലെ അമാവാസി. അതിനാൽ ഹല ഹാരിണി അമാവാസി നാളിൽ കർഷകർ തങ്ങളുടെ കാർഷിക ഉപകരണങ്ങളെ ആരാധിക്കുന്നു, അതിൽ ഏറ്റവും പ്രധാനം കലപ്പയാണ്.

ഹലഹാരിണി അമാവാസി നാളിൽ പൂർവികരുടെ ശാന്തിക്കായി പ്രത്യേക പൂജകളും നടത്താറുണ്ട്. പിതൃദോഷം, കാലസർപ്പദോഷം എന്നിവ അകറ്റാൻ അമാവാസി തിഥി വളരെ ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം വസ്ത്രം, ഭക്ഷണം, എള്ള്, എണ്ണ, അരി, ബെഡ്ഷീറ്റ്, കുട, പയർ എന്നിവ ദാനം ചെയ്യുന്ന ഒരു ആചാരമുണ്ട്. അമാവാസി നാളിൽ ചെയ്യുന്ന ദാനം ആയിരക്കണക്കിന് പശുക്കളെ ദാനം ചെയ്യുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. പൂർവികരുടെ ആത്മശാന്തിക്കായി ആഷാഢ അമാവാസിയിൽ സ്നാനത്തോടൊപ്പം ദാനം ചെയ്യുന്നതും വളരെ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്.

ആഷാഢ അമാവാസിയിൽ പുണ്യനദികളിലും പുണ്യ തീർത്ഥങ്ങളിലും കുളിക്കുന്നത് പുണ്യമാണ് . ആഷാഢ അമാവാസി നാളിൽ സൂര്യോദയത്തിന് മുമ്പ് ഉണർന്ന് കുളിക്കുകയും വ്രതം അനുഷ്ഠിക്കുകയും വേണം. നദിയിലോ തടാകത്തിലോ കുളിക്കാൻ കഴിയില്ലെങ്കിൽ, കുളിച്ചതിന് ശേഷം ഗംഗാജലം കലർത്തി ഈശ്വരനെ ആരാധിക്കുകയും സൂര്യഭഗവാന് ജലം സമർപ്പിക്കുകയും വേണം.

ഹലഹാരിണി അമാവാസിയിൽ മരങ്ങൾ നടുന്നത് പ്രത്യേകിച്ചും ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് നട്ടുപിടിപ്പിച്ച ചെടികൾ മഴ കാരണം വേഗത്തിൽ വളരുകയും കായ്കളും തണലും നൽകുകയും ചെയ്യുന്നു. ഈ ദിവസം ശ്രാദ്ധം, തർപ്പണം തുടങ്ങിയവയും പൂർവ്വികരുടെ ആത്മശാന്തിക്കായി നടത്തണം.ഈ അമാവാസിയിൽ പുണ്യനദിയിൽ കുളിക്കുകയും അതിനുശേഷം ദാനം ചെയ്യുകയും വേണം.

ആഷാഢ അമാവാസിയിൽ ഒരാൾ അശോകം, തുളസി, വേപ്പ്, ആൽമരം, തുടങ്ങിയ വൃക്ഷങ്ങൾ നടണം. ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ, ആഷാഢ അമാവാസി നാളിൽ വൈകുന്നേരം നെയ്യ് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കണം, ഈ വിളക്കിൽ ചുവന്ന നിറത്തിലുള്ള നൂൽ തിരിയായി ഉപയോഗിക്കണം. ലക്ഷ്മി ദേവി ഈ വിളക്കിൽ പ്രസാദിക്കുന്നു, ദേവിയുടെ അനുഗ്രഹത്താൽ വീട്ടിൽ ഒരിക്കലും സമ്പത്തിന് ഒരു കുറവും ഉണ്ടാകില്ല, പ്രഭാവം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അഭിജ്ഞ മതം.

ഹലഹാരിണി അമാവാസിക്ക് ശേഷമാണ് ആഷാഢ ഗുപ്ത നവരാത്രി വരുന്നത്. ജൂലൈ 6, ശനിയാഴ്ച രാവിലെ 04:27 ആഷാഢ ഗുപ്ത നവരാത്രിയുടെ പ്രഥമ തിഥി ആണ്.

Tags: SUBAshadha Gupt Navratri 2024Ashadha Gupt NavratriHalharini Amavasya
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies