25 ലക്ഷത്തിന്റെ ക്വട്ടേഷൻ കരാർ, സൽമാൻ ഖാനെ കൊല്ലാൻ നിയോ​ഗിച്ചത് 18 വയസിന് താഴെയുള്ള ആൺകുട്ടികളെ; വധശ്രമക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

25 ലക്ഷത്തിന്റെ ക്വട്ടേഷൻ കരാർ, സൽമാൻ ഖാനെ കൊല്ലാൻ നിയോ​ഗിച്ചത് 18 വയസിന് താഴെയുള്ള ആൺകുട്ടികളെ; വധശ്രമക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 02:18 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരായ വധശ്രമക്കേസിൽ 5 പ്രതികൾക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ച് മുംബൈ പോലീസ്. പ്രതികൾ കുപ്രസിദ്ധ ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ളവരാണ്. ഇവർക്കെതിരെ കൊലപതാക ഗൂഢാലോചനയുൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് നവി മുംബൈ പൊലീസ് പറഞ്ഞു.

ഏപ്രിൽ പതിനാലിനാണ് കേസിനാസ്പദമായ സംഭവം. പ്രതികളിൽ രണ്ടുപേർ ബൈക്കിലെത്തി സൽമാൻഖാന്റെ ബാന്ദ്രയിലെ വസതിയിലേക്ക് പലതവണ വെടിയുതിർക്കുകയായിരുന്നു. നടനെ കൊലപ്പെടുത്താൻ ബിഷ്‌ണോയി സംഘം 25 ലക്ഷം രൂപയുടെ കരാർ നൽകിയിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. 2023 ഓ​ഗസ്റ്റ് മുതൽ 2024 ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ഇതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു.

എകെ 47, എകെ 92, എം16 റൈഫിളുകൾ തുടങ്ങി പാകിസ്താനിൽ നിന്ന് അത്യാധുനിക തോക്കുകളും തുർക്കി നിർമ്മിത സിഗാന പിസ്റ്റളും കൊലപാതകത്തിനായി വാങ്ങുവാൻ ഇവർ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കൃത്യമായ നിരീക്ഷണവും ഇവർ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. 60 മുതൽ 70 വരെ ആളുകൾ അടങ്ങുന്ന ഒരു ശൃംഖലയെ സൽമാൻ ഖാന്റെ ചലനങ്ങൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു.

18 വയസ്സിന് താഴെയുള്ള ആൺകുട്ടികളെയാണ് കൊലപാതകം നടത്താൻ തെരഞ്ഞെടുത്തിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇവർ കൊലപാതകം നടപ്പിലാക്കാൻ വടക്കേ അമേരിക്കയിൽ പ്രവർത്തിക്കുന്ന ബിഷ്ണോയ് സംഘാംഗങ്ങളായ ഗോൾഡി ബ്രാർ, അൻമോൽ ബിഷ്‌ണോയി എന്നിവരുടെ നിർദ്ദേശം കാത്തിരിക്കുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

Tags: Mumbaisalman khancharge sheetBishnoi Gang
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies