നെഹ്റു മന്ത്രിസഭയിൽ നിന്ന് അംബേദ്കർ എന്തുകൊണ്ട് പിൻവാങ്ങി? കോൺ​ഗ്രസിന്റെ ദളിത്-പിന്നാക്ക വിരുദ്ധ രാഷ്ട്രീയം ഓർമിപ്പിച്ച് നരേന്ദ്രമോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്റു മന്ത്രിസഭയിൽ നിന്ന് അംബേദ്കർ എന്തുകൊണ്ട് പിൻവാങ്ങി? കോൺ​ഗ്രസിന്റെ ദളിത്-പിന്നാക്ക വിരുദ്ധ രാഷ്‌ട്രീയം ഓർമിപ്പിച്ച് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 06:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി നൽകവേ പ്രതിപക്ഷത്തെയും കോൺ​ഗ്രസ് പാർട്ടിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം സഭയിൽ കുട്ടിക്കളി നടത്തുകയാണെന്നും നുണപ്രചാരണത്തിന്റെ രാഷ്‌ട്രീയം വീണ്ടും അവർ പ്രയോ​ഗിച്ച് തുടങ്ങിയെന്നും മോദി വിമർശിച്ചു. കോൺ​ഗ്രസിന്റെ വായ നുണയുടെ ശേഖരമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അ​ഗ്നിവീർ പദ്ധതിയെക്കുറിച്ച് ഉൾപ്പടെ പ്രതിപക്ഷ നേതാവ് രാഹുൽ സഭയിൽ നടത്തിയ വസ്തുതാവിരുദ്ധമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ വാക്കുകൾ.

ഒന്നാം തീയതി ആയപ്പോൾ ആളുകൾ അവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് നോക്കി. അവരുടെ അക്കൗണ്ടിൽ 8,500 രൂപ വന്നിട്ടുണ്ടോയെന്ന്. തങ്ങളുടെ അക്കൗണ്ടിൽ എല്ലാമാസവും 8,500 രൂപയെത്തുമെന്നായിരുന്നു സ്ത്രീകൾക്ക് കോൺ​ഗ്രസ് നൽകിയ വാഗ്ദാനം. വോട്ടിം​ഗ് മെഷീൻ, ഭരണഘടന, റാഫേൽ തുടങ്ങി പല വിഷയങ്ങളിലും സമാനമായി അവർ നുണ പ്രചരിപ്പിച്ചു. ഒടുവിൽ അ​ഗ്നിവീറിന്റെ നുണ പ്രചാരണം നടത്തി. രാജ്യത്തെ പൗരന്മാരുടെ ബുദ്ധിയെ പരിഹസിക്കുന്ന നിലപാടാണിത്. കോൺ​ഗ്രസ് എല്ലാതിനേയും നുണകൊണ്ട് മൂടാനാണ് ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികമാണ് കഴിഞ്ഞുപോയത്. അധികാരത്തിലുള്ളവർ ഏകാധിപതികളായപ്പോൾ ഈ രാജ്യം അനുഭവിക്കേണ്ടി വന്ന അവസ്ഥയാണത്. അഹങ്കാരത്തിന്റെ എല്ലാ പരിധിയും കോൺ​ഗ്രസ് ലംഘിച്ചു. സർക്കാരുകളെ അട്ടിമറിച്ചു. മാദ്ധ്യമങ്ങളെ അടിച്ചമർത്തി. കോൺ​ഗ്രസിന്റെ എല്ലാ പ്രവർത്തനങ്ങളും ഭരണഘടനയ്‌ക്ക് എതിരായിരുന്നു. രാജ്യത്തെ ദളിതരോടും പിന്നാക്കക്കാരോടും അനീതി കാണിച്ചത് കോൺ​ഗ്രസുകാരാണ്. അതുകൊണ്ടാണ് നെഹ്റു മന്ത്രിസഭയിൽ നിന്ന് ബാബാ സാഹേബ് അംബേദ്കർ പിൻവാങ്ങിയത്. കോൺ​ഗ്രസിന്റെ ദളിത് വിരുദ്ധ കാഴ്ചപ്പാടാണ് അതിനുകാരണം.

ദളിതർക്കെതിരെ നെഹ്റു ജി എന്തെല്ലാം അനീതി കാണിച്ചുവെന്ന് പുറത്തുകൊണ്ടുവന്നത് അംബേദ്കറാണ്. അദ്ദേഹം നേരിട്ട് വിമർശിക്കാൻ തുടങ്ങിയതോടെ അംബേദ്കറുടെ രാഷ്‌ട്രീയ ഭാവിയെ തച്ചുടച്ചയാളാണ് നെഹ്റു ജി. ​ഗൂഢാലോചനയിലൂടെ ബാബാ സാഹേബിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചു. അതുമാത്രമല്ല, ആ പരാജയം അവർ ആഘോഷിക്കുകയും ചെയ്തുവെന്ന് മോദി വിമർശിച്ചു.

Tags: Lok SabhaCongressNarendra Modi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies