പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനം ഉടൻ; പുടിനുമായി നടത്താനിരിക്കുന്ന ചർച്ചകളിലെ വിഷയങ്ങൾക്ക് പരിധികളില്ലെന്ന് ദിമിത്രി പെസ്‌കോവ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനം ഉടൻ; പുടിനുമായി നടത്താനിരിക്കുന്ന ചർച്ചകളിലെ വിഷയങ്ങൾക്ക് പരിധികളില്ലെന്ന് ദിമിത്രി പെസ്‌കോവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 06:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയിലെ വിഷയങ്ങൾക്ക് പരിധികളോ നിയന്ത്രണങ്ങളോ ഇല്ലെന്ന് റഷ്യ. പ്രാദേശിക-ആഗോള സുരക്ഷ, വ്യവസായം തുടങ്ങീ അജണ്ടയിലുള്ള എല്ലാ വിഷയങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്യുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിൻ നടത്തുന്ന ചർച്ചകളിൽ ഏതൊക്കെ വിഷയങ്ങളാണ് ചർച്ചയാവുക എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യാ സന്ദർശനത്തിന്റെ തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” ഇന്ത്യയും റഷ്യയും യോജിച്ച് പ്രവർത്തിക്കുന്ന നിരവധി മേഖലകളുണ്ട്. അതുകൊണ്ട് തന്നെ അജണ്ടയായി തീരുമാനിക്കപ്പെടുന്ന വിഷയങ്ങൾക്കും അപ്പുറമുള്ള വിഷയങ്ങളും ഇരുവരുടേയും കൂടിക്കാഴ്ചയിൽ ചർച്ചയാകാറുണ്ട്. പ്രാദേശിക – ആഗോള വിഷയങ്ങളിളും, സുരക്ഷ, ഉഭയകക്ഷി ബന്ധം, സാമ്പത്തിക രംഗം തുടങ്ങീ വിവിധ വിഷയങ്ങളിൽ കാര്യക്ഷമമായ ചർച്ചകൾ നടക്കും.

ഇരുനേതാക്കളും തമ്മിലുള്ള ബന്ധം കണക്കിലെടുത്താൽ വിവിധ വിഷയങ്ങളിൽ അവർ നിർണായകമായ അഭിപ്രായങ്ങൾ കൈമാറിയേക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടും. ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും” പെസ്‌കോവ് വ്യക്തമാക്കി. ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി റഷ്യ സന്ദർശിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ തിയതി സംബന്ധിച്ചുള്ള അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് ഒടുവിൽ പുറത്ത് വരുന്ന വിവരം. 2019ലാണ് പ്രധാനമന്ത്രി അവസാനമായി റഷ്യ സന്ദർശിച്ചത്. വ്‌ളാഡിവോസ്‌റ്റോക്കിൽ നടന്ന ഇക്കണോമിക് കോൺക്ലേവിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം അന്ന് റഷ്യയിലെത്തിയത്.

 

Tags: Russiaputinpm modi
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies