കുതിച്ചു കയറി പ്രതിരോധ നിർമാണ മേഖല; 16.8 ശതമാനത്തിന്റെ വളർച്ച, കയറ്റുമതിയിൽ 32.5 ശതമാനത്തിന്റെ കുതിപ്പ്‌; പുത്തൻ ഉയരങ്ങൾ കീഴടക്കി ഭാരതം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുതിച്ചു കയറി പ്രതിരോധ നിർമാണ മേഖല; 16.8 ശതമാനത്തിന്റെ വളർച്ച, കയറ്റുമതിയിൽ 32.5 ശതമാനത്തിന്റെ കുതിപ്പ്‌; പുത്തൻ ഉയരങ്ങൾ കീഴടക്കി ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 06:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഭൂതപൂർ‌വമായ വളർച്ച കൈവരിച്ച് പ്രതിരോധ നിർമാണ മേഖല. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 16.8 ശതമാനത്തിന്റെ വളർച്ചയാണ് പ്രതിരോധ മേഖല കൈവരിച്ചതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് വ്യക്തമാക്കി. രാജ്യത്തിന്റെ പ്രതിരോധ ഉത്പാദന മൂല്യം എക്കാലത്തെയും ഉയർന്ന നിലയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രതിരോധ ഉത്പാദന മൂല്യം 1,26,887 കോടി രൂപയിലെത്തി. ആത്മനിർഭർ‌ ഭാരതും മേക്ക് ഇൻ ഇന്ത്യയും ഓരോ വർഷം കഴിയുന്തോറും വളർച്ച കൈവരിക്കുകയാണെന്നും രാജ്നാഥ് സിം​ഗ് എടുത്തുപറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ ഭാരതം പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വാകാര്യ സ്ഥാപനങ്ങളെയും ഇക്കാര്യത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നു. എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് പ്രതിരോധ മേഖലയിലെ കുതിപ്പിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ആ​ഗോള പ്രതിരോധ ഉത്പാദക ഹബ്ബാക്കി മാറ്റുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ പ്രതിരോധ ഉത്പന്നങ്ങൾ ആ​ഗോള തലത്തിൽ പ്രിയമേറുകയാണ്. കയറ്റുമതിയിലും രാജ്യം കുതിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 21,083 കോടി രൂപയുടെ കയറ്റുമതിയാണ് നടത്തിയത്. 32.5 ശതമാനത്തിന്റെ വളർച്ചയാണ് മേഖലയിൽ രേഖപ്പെടുത്തിയത്. 2022-23 സാമ്പത്തിക വർഷത്തിൽ ഇത് 15,920 കോടി രൂപ മാത്രമായിരുന്നു. കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് പ്രതിരോധ കയറ്റുമതിയിൽ 31 മടങ്ങ് വർദ്ധനയാണ് ഉണ്ടായത്.

നടപ്പ് സാമ്പത്തിക വർ‌ഷത്തിൽ 35,000 കോടി രൂപയുടെ കയറ്റുമതി ഉൾപ്പടെ 1,7500 കോടി രൂ‌പയുടെ ഉത്പാദനമാണ് ലക്ഷ്യം വയ്‌ക്കുന്നതെന്നും രാജ്നാഥ് സിം​ഗ് സൂചിപ്പിച്ചു. ആ​ഗോള തലത്തിൽ വിവിധ കമ്പനികൾ പ്രതിരോധ നിർമാണ മേഖലയിൽ ഇന്ത്യയ്‌ക്കൊപ്പം പങ്കുച്ചേർന്നിട്ടുണ്ട്. ചെറുകിട സംരംഭങ്ങളയെും സ്റ്റാർട്ടപ്പുകളെയും ഉൾപ്പെടുത്താനും സാധിച്ചെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.

Tags: rajnath singhDefence manufacturing
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies