ന്യൂഡൽഹി: രാഹുൽ ഡൽഹിയിൽ നടത്തിയ ലോക്കോ പൈലറ്റ് നാടകവും പൊലിഞ്ഞു. രാഹുലിന്റെ വീഡിയോയിലുള്ള ലോക്കോ പൈലറ്റുമാർ റെയിൽവേ ജീവനക്കാരല്ലെന്നും മറ്റെവിടെ നിന്നെങ്കിലും കൊണ്ടുവന്നതാകാമെന്നും നോർത്തേൺ റെയിൽവേ അറിയിച്ചു.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെത്തി ലോക്കോ പൈലറ്റുമാരെ കാണുന്ന രാഹുലിന്റെ വീഡിയോ പുറത്തു വന്നിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ലോക്കോ പൈലറ്റുമാരെ ന്യൂഡൽഹിയിൽ കണ്ടു. അവരുടെ പ്രശ്നങ്ങൾ മനസിലാക്കി. അവർക്ക് വേണ്ടി ശബ്ദമുയർത്തും എന്നാണ് രാഹുൽ അവകാശപ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ വാദം തെറ്റാണെന്ന് നോർത്തേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ ചൂണ്ടിക്കാട്ടിയത്.
” വെള്ളിയാഴ്ച ഉച്ചയോടെയാണ് രാഹുൽ സ്റ്റേഷനിലെത്തിയത്. 8 ക്യാമറാമാൻമാരും കൂടെയുണ്ടായിരുന്നു. സ്റ്റേഷനിൽ വെച്ച് സിനിമയോ റീലോ ചിത്രീകരിക്കുന്നത് പോലെയാണ് തോന്നിയത്. ലോബിയിൽ ചുറ്റി നടന്ന ശേഷം കുറച്ച് ആളുകളുമായി സംസാരിക്കുന്നത് കണ്ടു. അവർ തങ്ങളുടെ ലോബിയിൽ ഉള്ളവർ അല്ല. പുറത്ത് നിന്ന് എത്തിച്ചതാണെന്ന് തോന്നുന്നു”, പിആർഒ പറഞ്ഞു.
It seems Third Time Fail Rahul Gandhi went to meet loco pilots, this afternoon, with eight cameramen and a director in tow. You can count them…
What is more bizarre is that he didn’t meet actual loco pilots. In all probability they were professional actors, brought in by his… pic.twitter.com/UvvMXPxDZu— Amit Malviya (@amitmalviya) July 5, 2024
ലോക്കോ പൈലറ്റ് നാടകം പൊളിഞ്ഞതോടെ രാഹുലിനെ പരിഹസിച്ച് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. മൂന്നാം തവണ പോയിട്ടും രാഹുലിന്റെ യഥാർത്ഥ ലോക്കോ പൈലറ്റുമാരെ കണ്ടില്ല. കൂടെയുണ്ടായിരുന്നത് ക്യാമറാമാൻമാരും പ്രൊഫഷണൽ നടൻമാരാണെന്നും അമിത് മാളവ്യ ചൂണ്ടിക്കാട്ടി.