എനർജി ഡ്രിങ്കിൽ മദ്യം കലർത്തി കുടിക്കുന്ന പതിവുണ്ടോ? ഓർമ തകരാറിലാവുമെന്ന് കണ്ടെത്തൽ 
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എനർജി ഡ്രിങ്കിൽ മദ്യം കലർത്തി കുടിക്കുന്ന പതിവുണ്ടോ? ഓർമ തകരാറിലാവുമെന്ന് കണ്ടെത്തൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 06:28 pm IST
Facebook
Twitter
WhatsAppTelegram

എനർജി ‍ഡ്രിങ്കിനൊപ്പം മദ്യം കലർത്തി കുടിക്കുന്നത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠന റിപ്പോർട്ട്. ഇറ്റാലിയൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ​ഗവേഷണ സംഘം എലികളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ന്യൂറോഫാർമകോളജിയുടെ ജേർണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എനർജി ‍ഡ്രിങ്കിനൊപ്പം മദ്യം കലർത്തി കുടിക്കുന്നത് ഓർമശക്തി നഷ്ടപ്പെടാൻ കാരണമാകുമെന്നാണ് കണ്ടെത്തൽ. പരീക്ഷണത്തിന് വിധേയമാക്കിയ എലികളിൽ ചിലതിന് എൻർജി ഡ്രിങ്ക് നൽകി, മറ്റ് ചിലതിന് മദ്യം കൊടുത്തു. വേറെ ചില എലികൾക്ക് ഇവയുടെ മിശ്രിതം നൽകിയും പരീക്ഷിച്ചു. 53 ദിവസം ഇത്തരത്തിൽ എലികളിൽ നടത്തിയ പരീക്ഷണത്തിനൊടുവിൽ അവയുടെ തലച്ചോറിലെ മാറ്റങ്ങൾ ​ഗവേഷകർ പരിശോധിച്ചു.

മിശ്രിത പാനീയം കുടിച്ച എലികളിൽ തലച്ചോറിന്റെ പ്രവർത്തനത്തിൽ മാറ്റം വന്നതായി കണ്ടെത്തി. പുതിയ കാര്യങ്ങൾ പഠിക്കാനും അവ ഓർത്തുവയ്‌ക്കാനും സഹായിക്കുന്ന തലച്ചോറിലെ ഭാ​ഗങ്ങൾക്ക് (hippocampus) പരിവർത്തനം സംഭവിച്ചതായി ​ഗവേഷകർ പറയുന്നു. മദ്യത്തിൽ എനർജി ഡ്രിങ്ക് ഒഴിച്ച് കുടിക്കുമ്പോൾ ഹിപ്പോകാമ്പസിന്റെ മൃദുത്വത്തിന് കേടുപാടുകൾ സംഭവിക്കുന്നു. മനുഷ്യരിൽ പെരുമാറ്റ വൈകല്യങ്ങൾ സംഭവിക്കുന്നതിനും ഇത് കാരണമായേക്കാം.

എലികളിൽ നടത്തിയ പഠനങ്ങളിൽ നിന്നാണ് ​ഗവേഷകരുടെ കണ്ടെത്തലുകൾ എന്നതിനാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ മനുഷ്യരിൽ പഠനം നടത്തേണ്ടതുണ്ട്. എന്നാൽ മദ്യവും എനർജി ഡ്രിങ്കും കലർത്തി കഴിക്കുന്നത് അപകടമാണെന്നതിനാൽ മനുഷ്യരിൽ പരീക്ഷണം നടത്തുന്നത് വെല്ലുവിളി നിറഞ്ഞകാര്യമാണെന്നും ​ഗവേഷകർ പ്രതികരിച്ചു.

Tags: memoryALCOHOLEnergy DrinkItalian university
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies