പ്രണയത്തിന് മരണമില്ല, ഓർമ്മകൾക്കും; വീരമൃത്യു വരിച്ച ക്യാപ്റ്റൻ സിം​ഗിന്റെ ഓർമകളിൽ പ്രിയ പത്നി; കീർത്തി ചക്ര ഏറ്റുവാങ്ങി, ഈറനണിയിച്ച് സ്മൃതി സിം​ഗ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രണയത്തിന് മരണമില്ല, ഓർമ്മകൾക്കും; വീരമൃത്യു വരിച്ച ക്യാപ്റ്റൻ സിം​ഗിന്റെ ഓർമകളിൽ പ്രിയ പത്നി; കീർത്തി ചക്ര ഏറ്റുവാങ്ങി, ഈറനണിയിച്ച് സ്മൃതി സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 07:48 am IST
Facebook
Twitter
WhatsAppTelegram

മുഖാമാകെ ദുഖവും സങ്കടവും നിറഞ്ഞ് വെള്ള സാരി ചുറ്റി ഒരു യുവതി രാഷ്‌ട്രപതി ഭവനിലെത്തി. സിയാച്ചിനിലെ തീപിടിത്തത്തിൽ ഒപ്പമുണ്ടായിരുന്ന സൈനികരെ രക്ഷപ്പെടുത്തുന്നതിനിടെ വീര‌മൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിം​ഗിന്റെ പത്നിയായിരുന്നു അത്. പ്രിയതമന് മരണാർത്ഥം ലഭിച്ച ധീരതയ്‌ക്കുള്ള രണ്ടാമത്തെ ഉയർന്ന ബഹുമതിയായ കീർത്തി ചക്ര രാഷ്‌ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങാനെത്തിയതാണ് സ്മൃതി സിം​ഗ്.

സ്മൃതി സിം​ഗും ക്യാപ്റ്റൻ സിം​ഗിന്റെ അമ്മ മഞ്ജു സിം​ഗും ചേർ‌ന്നാണ് രാഷ്‌ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്. പുരസ്കാരം ഏറ്റുവാങ്ങുന്നതിന്റെ വീഡിയോ ദൃശ്യമാണ് ഇന്ന് സോഷ്യൽ മീഡിയയെ ഒന്നാകെ ഈറനണിയിച്ചിരിക്കുന്നത്. മരണമടഞ്ഞ ഭർത്താവിന്റെ ധീരമായ ത്യാഗത്തെ പ്രശംസിക്കുമ്പോൾ സ്മൃതി‌ നിറകണ്ണുകളോടെ കൈകൾ കൂപ്പി. പിന്നാലെ ക്യാപ്റ്റൻ സിം​​ഗിന്റെ ഓർമകളും സ്മൃതി പങ്കുവച്ചു.

 

President Droupadi Murmu conferred Kirti Chakra upon Captain Anshuman Singh, The Army Medical Corps, 26th Battalion The Punjab Regiment, posthumously. Disregarding his own safety, he exhibited exceptional bravery and resolve to rescue many people in a major fire incident. pic.twitter.com/o8bVuM3ZOo

— President of India (@rashtrapatibhvn) July 5, 2024


തന്റെ നെഞ്ചിൽ പിച്ചള കയറിയാകും മരിക്കുകയെന്നും അതിനെ സാധാരണ മരണമായി കാണാൻ കഴിയില്ലെന്നും ധീര മരണമാകും താൻ കൈവരിക്കുകയെന്നും ക്യാപ്റ്റൻ സിം​ഗ് പറഞ്ഞിരുന്നതായി സ്മൃതി ഓർമ്മിച്ചു. ഭർത്താവുമായി അവസാനമായി സംസാരിച്ചതിന്റെ ഓർമ്മകളും അദ്ദേഹത്തിന്റെ മരണവാർത്ത നൽ‌കിയ വേദനയെ കുറിച്ചും സ്മൃതി മനസ് തുറക്കുന്ന വീഡിയോ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് എക്സിൽ പങ്കുവച്ചിട്ടുണ്ട്.

എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായതെന്ന് സ്മൃതി പറഞ്ഞു. കോളേജിന്റെ കോണിപ്പടികളിലൂടെ കാലെടുത്ത് വച്ച ദിനത്തിൽ തന്നെയാണ് അദ്ദേഹത്തിനെ ആദ്യമായി കണ്ടുമുട്ടിയത്. കണ്ട മാത്രയിൽ തന്നെ പ്രണയം തോന്നി. എഞ്ചിനീയറിം​ഗ് പഠനത്തിനെത്തിയതാണ് ഇരുവരും. എന്നാൽ ഒരു മാസത്തിന് ശേഷം അൻഷുമാൻ സിം​ഗിനെ ആംഡ് ഫോഴ്സ് മെഡ‍ിക്കൽ കോളേജിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒരു മാസത്തെ പരിചയം എട്ട് വർഷത്തെ പ്രണയബന്ധത്തിലെത്തിച്ചു. തുടർന്ന് വിവാഹിതരായെങ്കിലും രണ്ട് മാസത്തിന് ശേഷം അദ്ദേഹത്തിന് സിയാച്ചിനിൽ‌ നിയമനം ലഭിച്ചു. ജൂൺ 18-ന് ക്യാപ്റ്റനുമായി ഏറെ നേരം സംസാരിച്ചു. വരുന്ന 50 വർഷത്തെ ജീവിതം എങ്ങനെയായിരിക്കണമെന്ന് ഞങ്ങൾ സംസാരിച്ചു. പുതിയ വീട് വയ്‌ക്കണം, കുഞ്ഞുങ്ങളുമായി സന്തോഷകമായി ജീവിക്കണം, അങ്ങനെ ഒരുപാട് സംസാരിച്ചു. പിറ്റേന്ന് രാവിലെ അദ്ദേഹം ഇനി ഇല്ലെന്ന് അറിയുന്ന ഫോൺ സന്ദേശം കേട്ടാണ് ഉറക്കമുണർന്നത്- നിറകണ്ണുകളോടെ സ്മൃതി പറയുന്നു.

Cpt #AnshumanSingh was awarded #KirtiChakra (posthumous). It was an emotional moment for his wife & Veer Nari Smt Smriti who accepted the award from #President Smt #DroupadiMurmu. Smt Smriti shares the story of her husband’s commitment & dedication towards the nation. Listen in! pic.twitter.com/SNZTwSDZ1Z

— A. Bharat Bhushan Babu (@SpokespersonMoD) July 6, 2024

മരണവാർത്ത അറിഞ്ഞ ആദ്യത്തെ മണിക്കൂറുകളിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ സാധിച്ചില്ലെന്നും അറിഞ്ഞത് സത്യമല്ലെന്ന് വിശ്വസിച്ചുവെന്നും സ്മൃതി പറ‍ഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ മരണാർത്ഥം സമ്മാനിച്ച കീർത്തി ചക്ര ഇന്ന് എന്റെ കരങ്ങളിലുണ്ട്. അതുകൊണ്ട് അദ്ദേ​ഹം ഇനിയില്ലെന്ന് ഞാൻ വിശ്വസിച്ചേ മതിയാകൂ. എന്നിരുന്നാലും അദ്ദേഹമൊരു ഹീറോയായിരുന്നു. ജീവിതവും കുടുംബവും ഉപേക്ഷിച്ച് രാഷ്‌ട്രത്തിനായി ജീവിച്ച അദ്ദേഹത്തിന്റെ ധീരതയിൽ മൂന്ന് കുടുംബങ്ങളാണ് രക്ഷപ്പെട്ടത്. അദ്ദേഹ​ത്തെ ഓർത്ത് അഭിമാനം തോന്നുന്നു- സ്മൃതി കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ സിം​ഗ് മരിച്ചിട്ട് ഒരു വർഷമായെങ്കിലും ജീവന്റെ പാതി വിടപറഞ്ഞതിന്റെ ദുഃഖത്തിൽ നിന്ന് കരകയറാൻ അവർക്കായിട്ടില്ല.

തീപിടിത്തത്തിൽ പൊള്ളലേറ്റവരെ രക്ഷിക്കുന്നതിനിടെയാണ് ക്യാപ്റ്റൻ സിം​ഗ് വീരമൃത്യു വരിച്ചത്. സിയാച്ചിനിലെ ഇന്ത്യൻ സേനയുടെ വെടിമരുന്ന് സംഭരണശാലയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായി. ഫൈബർ ഗ്ലാസ് കുടിലിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനിടെ അടുത്തുള്ള മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ ഷെൽട്ടറിലേക്ക് തീ പടർന്നു. അതിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ജീവൻരക്ഷാ മരുന്നുകൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ക്യാപ്റ്റൻ സിം​ഗിന് ​ഗുരുതരമായ പൊള്ളലേൽക്കുകയായിരുന്നു. പിന്നാലെ മരണത്തിന് കീഴടങ്ങി. ഓപ്പറേഷൻ മേഘദൂതിന്റെ കീഴിൽ സിയാച്ചിനിൽ അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിംഗ് ആയിരുന്നു.

Tags: FEATURED2Captain Anshuman SinghSmriti Singh
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies