പിഎസ്‌സി മെമ്പറെ നിയമിക്കുന്നത് ആരാണെന്ന് എംവി ഗോവിന്ദന് അറിയുമോ? അന്വേഷണം നടത്തി ജനങ്ങളോട് സത്യം തുറന്ന് പറയാൻ സിപിഎം തയ്യാറാകണം : കെ സുരേന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎസ്‌സി മെമ്പറെ നിയമിക്കുന്നത് ആരാണെന്ന് എംവി ഗോവിന്ദന് അറിയുമോ? അന്വേഷണം നടത്തി ജനങ്ങളോട് സത്യം തുറന്ന് പറയാൻ സിപിഎം തയ്യാറാകണം : കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 02:04 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമവാഴ്ചയെ മുഖ്യമന്ത്രി അട്ടിമറിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അനുയായികളും ചേർന്നാണ് നിയമവാഴ്ചയെ അട്ടിമറിക്കുന്നത്. പിഎസ്‌സി മെമ്പറെ നിയമിക്കുന്നത് ആരാണെന്ന് എംവി ഗോവിന്ദന് അറിയുമോ എന്ന് ചോദിച്ച സംസ്ഥാന അദ്ധ്യക്ഷൻ, എന്തുകൊണ്ടാണ് പിഎസ്‌സി കോഴയിൽ സുതാര്യമായ അന്വേഷണം നടത്തി ജനങ്ങളോട് സത്യം തുറന്ന് പറയാൻ തയ്യാറാകാത്തതെന്നും ചോദിച്ചു. ഒത്തുതീർപ്പ് നടക്കുന്നതിനാൽ പിഎസ് സി കോഴയിൽ സമഗ്രമായ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

”എന്തിനാണ് പണം കൊടുത്ത് പിഎസ്‌സി മെമ്പറാകുന്നത്. കേരളത്തിൽ ആസൂത്രിതമായും ശാസ്ത്രീയമായും പിഎസ്സിയിൽ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഓരോ പരീക്ഷയിലും നിശ്ചിത ശതമാനം ആളുകളെ പണം വാങ്ങി തിരികി കയറ്റുന്ന ലോബി പ്രവർത്തിക്കുന്നുണ്ട്. പിഎസ്‌സി മെമ്പർമാരാണ് ഇതിന് പിന്നിൽ. മെമ്പർമാരുടെ നിയമനങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്. ഭരണഘടനാ സ്ഥാപനത്തിൽ പ്രവർത്തിക്കാൻ കൈകൂലി നൽകേണ്ടി വരുന്നത് എവിടെയും കേട്ടുകേൾവിയില്ലാത്ത കാര്യമാണ്.” കെ സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുകയാണ്. ആറുമാസമായി ക്ഷയരോഗികൾക്ക് നൽകേണ്ട മരുന്ന് മുടങ്ങി കിടക്കുകയാണ്. ആരോഗ്യമേഖല താറുമാറായി. വകുപ്പിന്റെ എബസിഡി പോലും മന്ത്രിക്ക് അറിയില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേരളീയം ഇവന്റ് മാനേജ്മെൻ്റ് അഴിമതിയാണ്. പരിപാടിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകണം. കേരളീയത്തിന് ചെലവാകുന്ന പണം മറ്റ് പദ്ധതികൾക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: K SurendranPinarayi VijayanFEATURED2PSC Membership
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies